TRENDING:

ഇൻ്റലിജൻസ് മികവിന് കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ രാജ്യാന്തര അംഗീകാരം

Last Updated:

കണ്ണൂര്‍ സ്‌ക്വാഡ് വീണ്ടും കേന്ദ്രശ്രദ്ധ നേടുന്നു. ധര്‍മ്മടം പഞ്ചായത്തിലെ മൂന്ന് പോലീസുകാര്‍ അസാധരൻ അസൂചന കുശലത പദകിന് അര്‍ഹരായി. സംസ്ഥാനത്ത് ഇതുവരെ 16 പേരാണ് ഈ നേട്ടം കൈവരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസാധരൻ അസൂചന കുശലത പദകിന് അര്‍ഹരായി കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങള്‍. ധര്‍മ്മടം പഞ്ചായത്തിലെ മൂന്ന് പോലീസുകാരാണ് നേട്ടത്തിന് അര്‍ഹരായത്. കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങളായ മേലൂര്‍ കലാമന്ദിരത്തിന് സമീപത്തെ സി. സുനില്‍കുമാര്‍, മേലൂരിലെ സി.കെ. രാജശേഖരന്‍, അണ്ടലൂരിലെ കെ. മനോജ് കുമാര്‍ എന്നിവര്‍ ഡിജിപി റാവാഡ ചന്ദ്രശേഖറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും പതക്കവും ഏറ്റുവാങ്ങി.
സി.  സുനില്‍കുമാര്‍, സി.കെ.  രാജശേഖരന്‍, മനോജ് കുമാര്‍
സി. സുനില്‍കുമാര്‍, സി.കെ. രാജശേഖരന്‍, മനോജ് കുമാര്‍
advertisement

എസ് ഐമാരായ മൂന്നുപേരില്‍ രണ്ട്‌പേര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ്. പാലയാട് ഗവണ്‍മെൻ്റ് എച്ച് എസ് പൂര്‍വ്വ വിദ്യാര്‍ഥികളാണ് മൂന്ന് പേരും. ഇൻ്റലിജന്‍സ് വിവിരശേഖരണത്തിലുള്ള മികവിനാണ് അംഗീകാരം. സംസ്ഥാനത്ത് ഇതുവരെ 16 പേരാണ് അസാധരൻ അസൂചന കുശലത പദക് അംഗീകാരത്തിന് അര്‍ഹരായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും മനോജും സുനില്‍കുമാറും കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. രാജശേഖരന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ജോലി ചെയ്യുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഇൻ്റലിജൻസ് മികവിന് കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ രാജ്യാന്തര അംഗീകാരം
Open in App
Home
Video
Impact Shorts
Web Stories