TRENDING:

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ജനമൈത്രി പോലീസ്; സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Last Updated:

ജനമൈത്രി പോലീസ് നടപ്പിലാക്കി വരുന്ന സവിശേഷ പദ്ധതിയാണ് സ്ത്രീ സ്വയം പ്രതിരോധ പരിശീലന പദ്ധതി. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുന്നതാണ് പദ്ധതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരള ജനമൈത്രി പോലീസ് സ്ത്രീ സ്വയം സുരക്ഷ പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചൊക്ലി വിക്ടോറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കണ്ണൂര്‍ സിറ്റി പോലീസ് മാസ്റ്റര്‍സ് ട്രെയിനേഴ്‌സ് ടി വി സിനിജ ക്ലാസ് നിയന്ത്രിച്ചു.
advertisement

നാടിനെ നടുക്കിയ നിര്‍ഭയ പീഢന കേസിന് ശേഷമാണ് ഇത്തരത്തിലൊരു സ്വയം സുരക്ഷ പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചത്. സമഗ്രമായ ബോധവല്‍ക്കരണം മുഖേനയും, പ്രായോഗിക പരിശീലന പദ്ധതിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്‌കൂളുകള്‍, കോളേജുകള്‍, സ്ത്രീ കൂട്ടായ്മ സംഘങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലന ക്ലാസ് നല്‍കുന്നത്. സിറ്റി പോലീസ് മാസ്റ്റേഴ്‌സ് ട്രെയിനര്‍മാരായ ഗീത, ജമീല, റാണിപ്രിയ, മിനി എന്നിവര്‍ പരിശീലനം നല്‍കി. എ എസ് ഐ വിജേഷ്, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ പരിശീലകരെ ആദരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ജനമൈത്രി പോലീസ്; സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories