ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനവും പൂരക്കളി, മറുത്തുകളി കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാര വിതരണവും ഫെബ്രുവരി രണ്ടാംവാരം നടക്കും. ഉത്തര കേരളത്തിൻ്റെ തനത് കലാരൂപമായ പൂരക്കളിയെ ദേശീയ കലാരൂപങ്ങളുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേരള പൂരക്കളി അക്കാദമി രൂപീകരിച്ചത്.
പയ്യന്നൂര്‍ പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം ഡിടിപിസിയുടെ വാടക കെട്ടിടത്തിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. പൂരക്കളിയുടെ സാമൂഹ്യപശ്ചാത്തലം, ഉത്ഭവം, വികാസം, കാലഘട്ടം, ചിട്ടപ്പെടുത്തല്‍ എന്നിവയുടെ സമഗ്ര പഠനത്തോടൊപ്പം പരിപോഷണവും ലക്ഷ്യമിട്ടാണ് അക്കാദമിയുടെ പ്രവര്‍ത്തനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 16, 2026 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പൂരക്കളിക്ക് ഇനി സ്ഥിരം തട്ടകം; കേരള പൂരക്കളി അക്കാദമി ആസ്ഥാന മന്ദിരം ഫെബ്രുവരിയിൽ തുറക്കും
