സൂപ്പര്‍ ലീഗ് കേരളയില്‍ നിന്നും സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ നിന്നും തെരഞ്ഞെടുത്ത 35 താരങ്ങളാണ് കണ്ണൂരില്‍ നടക്കുന്ന ക്യാമ്പിലുള്ളത്. കണ്ണൂര്‍ വാരിയേര്‍സ് സഹപരിശീലകന്‍ കൂടിയായ ഷഫീഖ് ഹസനാണ് ടീമിൻ്റെ മുഖ്യപരിശീലകന്‍. ക്യാമ്പിനൊടുവില്‍ ഫൈനല്‍ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും. എബിന്‍ റോസാണ് സഹപരിശീലകന്‍. ഇന്ത്യന്‍ മുന്‍താരം കെ ടി ചാക്കോയാണ് ഗോള്‍കീപ്പര്‍ കോച്ച്. പരിശീലനം ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മികവ് കാട്ടിയ 35 അംഗങ്ങളാണ് ആദ്യ ഘട്ടത്തില്‍. 14ന് സൂപ്പര്‍ ലീഗ് കേരള കഴിഞ്ഞാലുടന്‍ ഇതിലെ താരങ്ങളും ചേരും. ഘട്ടം ഘട്ടമായി എണ്ണം പരിമിതപ്പെടുത്താനാണ് ലക്ഷ്യം. മികച്ച യുവതാരങ്ങള്‍ സന്തോഷ് ട്രോഫി ടൂര്‍ണമെൻ്റില്‍ കേരളത്തിൻ്റെ എട്ടാം കിരീടമെന്ന സ്വപനത്തിന് കരുത്താകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 10, 2025 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കപ്പടിക്കാന്‍ ഉറച്ച് കേരളം; സന്തോഷ് ട്രോഫിയ്ക്കായുള്ള പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
