TRENDING:

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് സമാപ്തി, കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Last Updated:

കാത്തിരിപ്പിന് വിരാമമിട്ട് കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. സ്റ്റീൽഡ് കോൺഗ്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ച്ചറിൽ നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ പാലം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലശ്ശേരി ധര്‍മ്മടം നിവാസികളുടെയും യാത്രക്കാരുടെയും യാത്രകുരുക്ക് അഴിഞ്ഞു. യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമായ കൊടുവള്ളി റെയില്‍വേ മേല്‍പാലം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊടുവള്ളിപ്പാലം നാടിന് സമര്‍പ്പിച്ചു. തലശ്ശേരി പിണറായി ഇല്ലിക്കുന്നില്‍ ആരംഭിച്ച് കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം ദേശീയപാതയില്‍ ചേരുന്ന വിധത്തിലാണ് മേല്‍പ്പാലം.
 കൊടുവള്ളി മേല്പലത്തിലൂടെ ആദ്യ യാത്ര നടത്തി മുഖ്യമന്ത്രി പിണറായി വിജയന് 
 കൊടുവള്ളി മേല്പലത്തിലൂടെ ആദ്യ യാത്ര നടത്തി മുഖ്യമന്ത്രി പിണറായി വിജയന് 
advertisement

314 മീറ്റര്‍ നീളമുള്ള മേല്‍പാലത്തിന് 2 വരി റോഡും ഫുട്പാത്തും ഉള്‍പ്പെടെ 10.05 മീറ്ററാണ് വീതി. 7.5 മീറ്ററാണ് കാര്യജ് വേ. സമീപത്തെ ആളുകള്‍ക്ക് പ്രവേശനത്തിനായി ദേശീയപാത ഭാഗത് 4 മീറ്റര്‍ വീതിയില്‍ ഡ്രൈയിനേജോട് കൂടി 210 മീറ്റര്‍ നീളത്തില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.

സ്റ്റീല്ഡ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിര്‍മ്മാണം. കേരളത്തില്‍ ഇത്തരത്തിലുള്ള പദ്ധതി ആദ്യത്തേതാണ്. 36.37 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. മേല്‍പാലം തുറന്നു കൊടുക്കുന്നതോടെ ദേശീയപാതയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് ഐലന്‍ഡും ഒരുക്കുന്നതിനുള്ള നിര്‍മ്മാണം പുരോഗമിക്കുകയാണ്. പാലം തുറന്ന് നൽകിയതോടെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിനാണ് അന്ത്യമായത്. വികസന കുതിപ്പിലേക്ക് ഉയരുന്ന തലശ്ശേരി പൈതൃക നഗരത്തിൻ്റെ മുഖഛായയാണ് ഇതിലൂടെ മുന്നേറുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് സമാപ്തി, കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories