TRENDING:

തോരാമഴയിലും ഹിറ്റായി കണ്ണൂർ കുടുംബശ്രീയുടെ കർക്കിടം ഭക്ഷ്യമേള

Last Updated:

പേമാരിയിലും ഹിറ്റായി കുടുംബശ്രീ അമൃതം കർക്കിടകം ഭക്ഷ്യ മേള. നൂറ് കണക്കിന് പേരാണ് ദിവസേന എത്തുന്നത്. ജൂലൈ 31ന് ഭക്ഷ്യ മേള അവസാനിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പേമാരിയിലും ഹിറ്റായി കുടുംബശ്രീ അമൃതം കർക്കിടകം ഭക്ഷ്യ മേള. കർക്കിട മാസത്തിലെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക ആയുർവേദ വിഭവങ്ങളുമായി  കണ്ണൂർ കളക്ട്രെറ്റിൽ നടന്നു വരുന്ന ഭക്ഷ്യ മേളയിൽ നൂറ് കണക്കിന് പേരാണ് ദിവസേന എത്തിച്ചേരുന്നത്. ഒരു കാലത്ത് നമ്മുടെ വീടുകളിലെ പ്രധാന വിഭവമായിരുന്ന കർക്കിടക കഞ്ഞി ആണ് ഭക്ഷ്യ മേളയില പ്രധാന വിഭവം.
അമൃതം കർക്കിടകം ഭക്ഷ്യ മേളയിൽ എത്തിയവർ 
അമൃതം കർക്കിടകം ഭക്ഷ്യ മേളയിൽ എത്തിയവർ 
advertisement

കർക്കിടക കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ സംയോജനമാണ് മഴക്കാല രോഗങ്ങൾ പിടിപെടാതെ ശരീരത്തിന് രോഗ പ്രതിരോധശേഷി നൽകുന്നത്. കർക്കിടക കഞ്ഞിയോടൊപ്പം തൈര് വെള്ളം, പച്ച മുളക്, ഇഞ്ചി ചമ്മന്തി, ഉലുവ പച്ചടി, ചെറുപയർ തോരൻ, ചെറുധാന്യ വിഭവങ്ങൾ എന്നിവയും ലഭിക്കും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ഊർജം നില നിർത്തുക, ദഹനം സുഗമമാക്കുക, ശരീരത്തിൽ അടിഞ്ഞു കൂടിയ വിഷം പുറന്തള്ളുക, ഉയർന്ന കൊളസ്ട്രോളും, കൊഴുപ്പും നിർവീര്യമാക്കുക, രക്തം ശുദ്ധീകരിക്കുക, വയർ ശുദ്ധീകരിക്കുക, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുക എനിങ്ങനെ നിരവധി ഗുണങ്ങൾ ആണ് കർക്കിടക കഞ്ഞി പ്രധാനം ചെയ്യുന്നത്.

advertisement

ഭക്ഷ്യ മേളയോടൊപ്പം ജില്ലയിലെ പത്ത് കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന ഉത്പന്ന പ്രദർശന വിപണന മേളയും നടന്നു വരുന്നു. പ്രധാനമായും ചെറു ധാന്യ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ആണ് ഭക്ഷ്യ വിപണന മേളയിൽ ലഭിക്കുക. ചെറുധാന്യങ്ങൾ കൊണ്ടുള്ള ന്യൂട്രി മിക്സ്‌, പായസം, പുട്ട് പൊടി, പായസക്കൂട്ട്, കൂടാതെ ഐ എഫ് സി ഉത്പന്നങ്ങളുടെ പ്രത്യേക സ്റ്റാളും മേളയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നു.

പഴയ തലമുറയിൽ നിന്നും ആരോഗ്യത്തിന് ഗുണമുള്ള ഭക്ഷണ ഉത്പന്നങ്ങൾ വീണ്ടെടുത്ത് ആരോഗ്യത്തിന് ഗുണമുള്ള ഒരു ഭക്ഷണ സംസ്ക്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഭക്ഷ്യ മേള സംഘടിപ്പിക്കുന്നത്. ജൂലൈ 31ന് ഭക്ഷ്യ മേള അവസാനിക്കും

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തോരാമഴയിലും ഹിറ്റായി കണ്ണൂർ കുടുംബശ്രീയുടെ കർക്കിടം ഭക്ഷ്യമേള
Open in App
Home
Video
Impact Shorts
Web Stories