ഹരിതകം ജെ എല്‍ ജി വാര്‍ഡ് 10 കുണ്ടേരി പൊയില്‍ മാനത്താനത്ത് വെച്ച് നടത്തിയ വിളവെടുപ്പ് പരിപാടിയില്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമതി കാരിയാടാന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ചന്ദ്രമതി പാരയത് ആശംസയും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍ പദ്ധതി വിശദീകരണവും നടത്തി. അസിസ്റ്റൻ്റ് കോര്‍ഡിനേറ്റര്‍ വിജിത്, ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സുഷമ, ഹരിതകം ജെ എല്‍ ജി സെക്രട്ടറി അജിനി പ്രസിഡൻ്റ് അജിത എന്നിവരും സംസാരിച്ചു. ഐ എഫ് സി സീനിയര്‍ സി ആര്‍ പി ധനിഷ ഷനോജ് ചടങ്ങിൽ നന്ദി പറഞ്ഞു.
advertisement
സംയോജിത കൃഷി ക്ലസ്റ്ററിൻ്റെ നേതൃതത്തില്‍ അരി, ചിപ്‌സ്, ന്യൂട്രി ബാറുകള്‍, തുടങ്ങിയ വിവിധ മൂല്യ വര്‍ധന ഉല്‍പ്പനങ്ങളും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ഓണമെത്തുന്നതോടെ വിപണി കൈയടക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഉത്പ്പന്നങ്ങള്‍ എത്തും മുന്‍പേ വിപണിയില്‍ അവശ്യ ഉത്പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിലെ പ്രവര്‍ത്തനം.