TRENDING:

ഐ എഫ് സി പഠന യാത്രയും പരിശീലനവും സംഘടിപ്പിച്ച് കുടുംബശ്രീ

Last Updated:

ഫാർമിംഗ് ക്ലസ്റ്റർ ഐ എഫ് സി പദ്ധതിയുടെ ഭാഗമായി പരിശീലനവും പഠന യാത്രയ്ക്കും തുടക്കമായി. 86 കർഷക പ്രതിനിധികൾ പങ്കു ചേർന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന സംയോജിത 'ഫാർമിംഗ് ക്ലസ്റ്റർ' ഐ എഫ് സി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് ഗ്രാമ പഞ്ചായത്ത് സി ഡി എസ്സുകളിൽ നിന്നും ഉള്ള ജന പ്രതിനിധികൾ, മഹിളാ കർഷകർ, ഐ എഫ് സി ടീം അംഗങ്ങൾ എന്നിവരുടെ നേത്യത്വത്തിൽ തൊടുപുഴ കാഡ്സ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, പള്ളിയാക്കൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, അഗ്രി ഇൻഡെക്സ് കോയമ്പത്തൂർ എന്നിവിടങ്ങളിൽ പരിശീലനവും പഠന യാത്രയും, സംഘടിപ്പിച്ചു.
പഠന യാത്ര നടത്തിയ ജില്ലയിലെ അംഗങ്ങൾ 
പഠന യാത്ര നടത്തിയ ജില്ലയിലെ അംഗങ്ങൾ 
advertisement

പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷംസുദ്ദീൻ ബി, വൈസ് പ്രസിഡൻ്റ് ആർ മിനി, ക്ഷേമ കാര്യം ശ്രീ തങ്കമണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എം വി ജയൻ, പടിയൂർ സി ഡി എസ് ചെയർപേഴ്സൺ അമ്പിളി, ചെറുതാഴം ചെയർപേഴ്സൺ വസന്ത എന്നിവർ പഠന യാത്രക്ക് നേതൃത്വം നൽകി. ജില്ലയിൽ നിന്ന് 86 കർഷക പ്രതിനിധികളും, ജനപ്രതിനിധികളും രണ്ട് ബാച്ചുകളായി സംഘിപ്പിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കും. ആദ്യ ബാച്ചിൽ പടിയൂർ, ചെറുതാഴം, മാലൂർ സി ഡി എസ്സിൽ നിന്നുള്ള കർഷകർ, ജന പ്രതിനിധികൾ പങ്കെടുത്തു.

advertisement

കുടുംബശ്രീ മിഷൻ ഇ വർഷം 16 ഗ്രാമപഞ്ചായത്തിൽ ഐ എഫ് സി പദ്ധതി നടപ്പിലാക്കുന്നുണ്ട്. കേരളത്തിൽ കാർഷിക മേഖലയിൽ വിജയകരമായ ബിസിനസ്സ് മാതൃകകൾ നടപ്പിലാക്കിയ തൊടുപുഴയിലെ കാഡ്സ് ഏജൻസി, പള്ളിയാക്കൽ ഫാർമിംഗ് കോപ്പറേറ്റീവ് ബാങ്ക് പ്രതിനിധികൾ ക്ലാസ് എടുത്തു. ഐ എഫ് സി ക്ക് ആവിശ്യമായ ടെക്നോളജി പഠിക്കുന്നതിന് കോയമ്പത്തൂരിൽ നടക്കുന്ന അഗ്രി ഇൻഡെക്സ് സന്ദർശിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

400 ഇൽ പരം അഗ്രിക്കൾച്ചർ ടെക്നോളജി സംഘം പരിചയപെട്ടു. ഐ എഫ് സി പ്രവർത്തനങ്ങൾ വിപുലപെടുത്തുന്നതിന് പരിശീലനവും പഠന യാത്രയും ഉപകരിക്കും എന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഐ എഫ് സി പഠന യാത്രയും പരിശീലനവും സംഘടിപ്പിച്ച് കുടുംബശ്രീ
Open in App
Home
Video
Impact Shorts
Web Stories