കേരള ചിക്കന്‍ ഫാമുകളില്‍ വളര്‍ത്തുന്ന വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴി കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന വിപണനശാലകള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്‌ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാര്‍ക്കറ്റ് വിലയേക്കാളും 10% കുറഞ്ഞ വിലയിലാണ് കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പ്പന നടത്തുന്നത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 140 ഔട്ട്‌ലെറ്റുകളില്‍ നിന്നായി 50 ടണ്ണോളം കേരള ചിക്കന്‍ ഒരോ ദിവസവും വില്പന ചെയ്യുന്നു. കുടുംബശ്രീ ബ്രോയിലര്‍ കര്‍ഷകര്‍ക്കും, ഔട്ട്‌ലെറ്റ് ഉടമകള്‍ക്കും മികച്ച വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കന്‍. 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്ട്‌ലെറ്റുകള്‍ വഴി കുടുംബശ്രീ അംഗങ്ങള്‍ക്ക് കേരള ചിക്കന്‍ പദ്ധതി വഴി ലഭിക്കുന്നുണ്ട്.
advertisement
കേരള ചിക്കന്‍ ഫാമുകള്‍, ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. 2026 ഓടെ വിപണിയുടെ 25% എങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കുന്നതിൻ്റെ ശ്രമത്തിലാണ് കുടുംബശ്രീയും കേരള ചിക്കന്‍ കമ്പനിയും മുന്നോട്ടുപോകുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മട്ടന്നൂര്‍, പാനൂര്‍, ചെറുകുന്ന്, ആലക്കോട്, കണ്ണൂര്‍, ഇരിട്ടി പഞ്ചായത്തുകളില്‍ കൂടെ കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
