TRENDING:

15520 ഓർഡറുകളുമായി കഴിഞ്ഞ വർഷത്തിൻ്റെ ഇരട്ടിയിലധികം വരുമാനം; ഓണ സദ്യയിൽ റെക്കോർഡ് തീർത്ത് കണ്ണൂർ കുടുംബശ്രീ

Last Updated:

റെക്കോർഡ് വില്പനയിൽ കണ്ണൂർ കുടുംബശ്രീയുടെ ഓണസദ്യ. 15520 സദ്യയുടെ ഓർഡറുകളിൽ നിന്നുമായി 2054000 രൂപയുടെ വരുമാനം നേടി. 25 വിഭവങ്ങളാണ് ഓണ സദ്യയിൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണുരുകാർക്ക് ഓണ സദ്യ ഒരുക്കി ഇത്തവണ കുടുംബശ്രീ പ്രവർത്തകർ നേടിയത് റെക്കോർഡ് വരുമാനം. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനും കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റ് സംരംഭകരും ചേർന്നാണ് ഇത്തവണ ഓണ സദ്യ ഒരുക്കിയത്. മുപ്പത്തി നാല് കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളിൽ നിന്നുമായി ലഭിച്ച 15520 സദ്യയുടെ ഓർഡറുകളിൽ നിന്നുമായി 2054000 രൂപയുടെ വരുമാനം ആണ് യൂണിറ്റുകൾ നേടിയത്. കഴിഞ്ഞ വർഷത്തിൻ്റെ ഇരട്ടിയിൽ അധികം വരും വരുമാനം.
കുടുംബശ്രീ ഓണ സദ്യ 
കുടുംബശ്രീ ഓണ സദ്യ 
advertisement

25 വിഭവങ്ങളുമായ്‌ എത്തുന്ന 349 രൂപയുടെ പ്രീമിയം ഓണ സദ്യയും 199 രൂപയുടെ ഓണ സദ്യയും, 149 രൂപയുടെ മിനി ഓണ സദ്യയും ആണ് യൂണിറ്റുകൾ നൽകിയത്. തളിപ്പറമ്പ് ഇരിക്കൂർ, പയ്യന്നൂർ, കണ്ണൂർ, പേരാവൂർ, കൂത്തുപറമ്പ്, എടക്കാട്, ഇരിട്ടി, പാനൂർ, തലശ്ശേരി, കല്ല്യാശ്ശേരി എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കാൾ സെൻ്ററുകൾ വഴിയാണ് ഓർഡറുകൾ സ്വീകരിച്ച് ഡെലിവറി ചെയ്തത്.

25 വിഭവങ്ങളുമായ് എത്തിയ പ്രീമിയം ഓണ സദ്യക്കാണ് കൂടുതൽ ഓർഡറുകൾ ലഭിച്ചത്. കുടുംബശ്രീ ഓണ സദ്യ വലിയ വിജയമായതോടെ അടുത്ത വർഷം സി ഡി എസുകൾ കേന്ദ്രീകരിച്ചു കൊണ്ട് ജില്ല മുഴുവൻ ആയി സദ്യ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
15520 ഓർഡറുകളുമായി കഴിഞ്ഞ വർഷത്തിൻ്റെ ഇരട്ടിയിലധികം വരുമാനം; ഓണ സദ്യയിൽ റെക്കോർഡ് തീർത്ത് കണ്ണൂർ കുടുംബശ്രീ
Open in App
Home
Video
Impact Shorts
Web Stories