അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പത്ത് ലക്ഷം ശ്രോതാക്കളില്‍ കൂടെ റേഡിയോ ശ്രീ എത്തിക്കുക എന്ന ലക്ഷ്യം തുടരുകയാണ്. രാവിലെ 7 മുതല്‍ ആരംഭിക്കുന്ന സിന്ദൂരചെപ്പില്‍ തുടങ്ങി, 1 മണി വരെ ഒരു മണിക്കൂര്‍ ധൈര്‍ഘ്യമുള്ള കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്, സാഹിത്യോത്സവം, ഓഡിയോ ബുക് തുടങ്ങി ആറ് പ്രത്യേക പരിപാടികള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യ്തു വരുന്നു.
രണ്ട് മണിക്കൂര്‍ ഇടവിട്ട് അഞ്ചു മിനിറ്റ് വീതം കുടുംബശ്രീ വാര്‍ത്തകള്‍. കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, സ്‌പെഷ്യല്‍ പ്രൊജക്റ്റ് പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥ മുന്നറിയിപ്പ് എന്നീ വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം. ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും റേഡിയോ ശ്രീ പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും റേഡിയോ ശ്രീ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. കൂടാതെ റേഡിയോ ശ്രീ എന്ന വെബ്‌സൈറ്റിലും പ്രക്ഷേപണമുണ്ട്.
advertisement
കുടുംബശ്രീ സി ഡി എസ്, എ ഡി എസ്, അയല്‍ക്കൂട്ടം തലത്തില്‍ നടക്കുന്ന പരിപാടികള്‍ വാര്‍ത്തകളായും കൂടാതെ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ രചനകള്‍, നാടകങ്ങള്‍, കവിതകള്‍, മികച്ച സംരംഭാകരുമായുള്ള അഭിമുഖം, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വേണ്ട പരിശീലന ക്ലാസ്സുകള്‍, എന്നിവ കൂടുതല്‍ സംപ്രേഷണം ചെയ്ത് കൂടുതല്‍ ശ്രോതാക്കളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റേഡിയോ ശ്രീ.