TRENDING:

ഇലവിഭവങ്ങളും കാര്‍ക്കിടക കഞ്ഞിയും – ഒരു വേറിട്ട മേള ഒരുക്കി കുരുന്നുകള്‍

Last Updated:

കര്‍ക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിനായി ഇല അറിവ് മേള. 100 ഓളം ഇല വിഭവങ്ങളുടെയും ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും മേളയെ വ്യത്യസ്തമാക്കി. പഞ്ഞമാസത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വയോധികര്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കര്‍ക്കിടക മാസത്തിലെ ഇല കര്‍ക്കിടക മേള ആഘോഷമാക്കി പിണറായി വെസ്റ്റ് സി മാധവന്‍ സ്മാരക വായനശാല വയോജന വേദിയും ബാലവേദിയും. വയോജനങ്ങളുടെ കൈപുണ്യം രുചിച്ചറിഞ്ഞ് ഇലവിഭവങ്ങളെ കണ്ടറിഞ്ഞും കുരുന്നുകള്‍ ഇല അറിവ് മേള വേറിട്ടതാക്കി. 100 ഓളം ഇല വിഭവങ്ങളുടെയും താള്, തകര, തഴുതാമ, ചേന, കുമ്പളം, ചീര, പയര്‍, മത്തന്‍, കൊടിത്തൂവ, എരിക്ക് പോലുള്ള ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവുമാണ് ഒരുക്കിയത്.
advertisement

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഭാകരന്‍ കക്കോത്ത് അറിവ് മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു ചടങ്ങായി നടത്തിവന്ന ഇല അറിവ് മേളയില്‍ പിണറായി വെസ്റ്റ് ബേസിക് യു പി സ്‌കൂള്‍, പാറപ്രം ജെ ബി എസ് എന്നീ സ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികള്‍ പങ്കെടുത്തു.

കര്‍ക്കിടകമാസത്തിലെ കഴിഞ്ഞുപോയ പഞ്ഞമാസത്തിലെ ഓര്‍മ്മകള്‍ വയോധികര്‍ കുരുന്നുകളുമായി പങ്കുവെച്ചു. കര്‍ക്കിടക കഞ്ഞിയുടെ രുചി നുകരാനുള്ള അവസരവും നല്‍കിയാണ് കുട്ടികളെ മടക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഇലവിഭവങ്ങളും കാര്‍ക്കിടക കഞ്ഞിയും – ഒരു വേറിട്ട മേള ഒരുക്കി കുരുന്നുകള്‍
Open in App
Home
Video
Impact Shorts
Web Stories