ലൈഫ് മിഷൻ ഭവന പദ്ധതി, ലൈഫ് പി എം വൈ കെ പദ്ധതികൾ പ്രകാരം ജില്ലയിൽ 11084 വീടുകളുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്തുകളിൽ 5997 വീടുകളും പി എം എ വൈ നഗരം പദ്ധതിയിലൂടെ 4364 വീടുകളും പൂർത്തിയാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുഖേനയുള്ള പി എം എ വൈ ഗ്രാമീൺ പദ്ധതിയിലൂടെ 723 പേർക്ക് വീട് ലഭിച്ചു. 19469 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 13772 പേർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
advertisement
Also Read-മസ്ജിദുകൾ അധീനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമം ഭയപ്പെടുത്തുന്നതെന്ന്: KNM
ലൈഫ് മിഷൻ പദ്ധതി പ്രകാരം ഫ്‌ളാറ്റ് സമുച്ചയം പണിയുന്നതിന് ജില്ലയിൽ 38 ഇടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഇല്ലാത്തവർക്ക് സ്ഥലം ലഭ്യമാക്കാൻ സർക്കാർ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി 50 സെന്റ് ഭൂമി ലഭ്യമായിട്ടുണ്ട്. ഇവിടെ വൈകാതെ നിർമ്മാണം ആരംഭിക്കും.
ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന സന്ധ്യാദേവിയുടെ കുടുംബത്തിനാണ് ആന്തൂർ അയ്യങ്കോലിൽ വീട് നിർമ്മിച്ച് നൽകിയത്. രണ്ട് കിടപ്പുമുറികൾ, സ്വീകരണ മുറി, അടുക്കള, സിറ്റൗട്ട് എന്നിവ ഉൾപ്പെടുന്നതാണ് വീട്.
ചടങ്ങിൽ ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ വി സതീദേവി അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ അസി.പ്രൊജക്ട് ഓഫീസർ കെ രജിത റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം ആമിന ടീച്ചർ, കെ വി പ്രേമരാജൻ മാസ്റ്റർ, പി കെ മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, പൊതുപ്രവർത്തകൻ പാച്ചേനി വിനോദ്, ആന്തൂർ നഗരസഭ സെക്രട്ടറി പി എൻ അനീഷ് എന്നിവർ സംബന്ധിച്ചു.