തലശ്ശേരി ചില്‍ഡ്രന്‍സ് ഹോം സുപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്‌റഫ്, മിസ്സിംഗ് പേഴ്‌സണ്‍ കേരള വാട്ട്‌സ് അപ് ഗ്രൂപ്പ് വഴി നടത്തിയ ഇടപെടലാണ് കണ്ടെത്തലിനിടയാക്കിയത്. മിസ്സിംഗ് ഗ്രൂപ്പിലേക് വന്ന സന്ദേശം ലഭിച്ച ഡൽഹി സ്വദേശിയായ അഫ്സാർ അഹമ്മദ് ഖാൻ സുഹൃത്തായ രാജസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആഷിഖ് ഹുസൈൻ വഴി നടത്തിയ അന്വേഷണമാണ് ബർകത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താനിടയാക്കിയത്. ബീഹാര്‍ കാർണിയ ജില്ലയിലെ കര്‍ഷകനായ അബ്ദുല്‍ ഗഫാറിൻ്റെ മകനാണ് ബര്‍ക്കത്ത് ആലം. ബീഹാറില്‍ സ്ഥിര താമസക്കാരായിരുന്നു ബര്‍കത്തിൻ്റെ കുടുംബം. ഗുജറാത്തിലെ സൂറത്തില്‍ സാരി നെയ്യുന്ന കമ്പനിയിലാണ് ബര്‍ക്കത്ത് ആലത്തിൻ്റെ സഹോദരങ്ങളും മറ്റും ജോലി ചെയ്യുന്നത്.
advertisement
പ്രത്യേക സ്വഭാവക്കാരനായ ബര്‍ക്കത്ത് ആലം അധികമാരോടും ഇടപഴകാത്ത വ്യക്തിയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പരിയാരം മെഡിക്കല്‍ കോളേജില്‍ അപ്പൻ്റിസൈറ്റിസ് ഓപ്പറേഷന് വിധേയമായിരുന്നു. സുഖപ്പെട്ടതോടെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ തിരിച്ചെത്തി വിശ്രമത്തിലായിരുന്നു ബര്‍ക്കത്ത് ആലം. എന്നന്നേക്കുമായി നഷ്ടമായെന്ന് കരുതിയ കൂടപിറപ്പിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലും അതിന് വഴിയൊരുക്കിയ ആഫ്റ്റര്‍ കെയര്‍ ഹോം അംഗങ്ങളോട് നന്ദി പറഞ്ഞുമാണ് സഹോദരന്‍ ഇഹ്‌സാന്‍ ബീഹാറിലേക്ക് മടങ്ങിയത്.