TRENDING:

മാവേലിയും പുലിക്കളിയും... ഒന്നിനും കുറവില്ല, ഓണാഘോഷം കെങ്കേമമാക്കി മാഹി പോലീസ്

Last Updated:

കാക്കിക്കുള്ളിലെ കലാകാരന്മാര്‍ക്ക് സന്തോഷത്തിൻ്റെ രാവ് സമ്മാനിച്ച് ഓണാഘോഷം പൊടിപൊടിച്ചു. കേരളീയ വേഷം ധരിച്ചെത്തിയ പുരുഷ-വനിത പോലീസ് ഉദ്യോഗസ്ഥര്‍ ഓണാഘോഷം കെങ്കേമമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാക്കിക്കുള്ളിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍ മാറ്റുരയ്ക്കാനുള്ള വേദിയായി മാഹി പോലീസ് സംഘടിപ്പിച്ച ഓണാഘോഷം പരിപാടികള്‍. യൂണിഫോം മാറ്റിവച്ച് കേരളീയ വേഷം ധരിച്ചെത്തിയ പുരുഷ-വനിത പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഓണാഘോഷം കെങ്കേമമാക്കി.
മാഹി പോലീസുകാർ ഉറിയടി മത്സരത്തിനിടയിൽ 
മാഹി പോലീസുകാർ ഉറിയടി മത്സരത്തിനിടയിൽ 
advertisement

ഓണ പൂക്കളം, മാവേലി, പുലിക്കളി എന്നിവയുടെ അകമ്പടിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. കലം ഉടക്കല്‍, കസേരക്കളി, കമ്പവലി, സുന്ദരിക്ക് പൊട്ടു തൊടല്‍ തുടങ്ങിയ മത്സരങ്ങളും ആവേശം ചൊരിഞ്ഞു. പുതുതായി ചുമതലയേറ്റ എസ് പി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളും നവ്യാനുഭവമായി.

പൊലീസ് സൂപ്രണ്ട് വിനയ് കുമാര്‍ ഗാഡ്‌ഗേ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സി ഐ അനില്‍ കുമാര്‍, അസിസ്റ്റൻ്റ് കമാണ്ടര്‍ സെന്തില്‍ മുരുഗന്‍, എസ് ഐ മാരായ റെനില്‍കുമാര്‍, അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പലതരത്തിലെ ആഘോഷ പരിപാടികള്‍ നടത്തിയിരുന്നെങ്കിലും എല്ലാവരേയും പങ്കെടുപ്പിച്ച് കൊണ്ട് ആദ്യമായാണ് മാഹി പോലീസ് ഓണാഘോഷപരിപാടികള്‍ നടത്തിയത്. എല്ലാവരും വിഭവസമൃദമായ ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മാവേലിയും പുലിക്കളിയും... ഒന്നിനും കുറവില്ല, ഓണാഘോഷം കെങ്കേമമാക്കി മാഹി പോലീസ്
Open in App
Home
Video
Impact Shorts
Web Stories