മലേഷ്യ യൂണിവേഴ്‌സിറ്റിയില്‍ അഡ്ജോയിൻ്റ് പ്രഫസറാണ് അനീഷ്. പയ്യന്നൂര്‍ കോളജ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായാണ് ഇദ്ദേഹം ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. ഹിരോഷിമ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റൻ്റ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിരോഷിമ സര്‍വകലാശാലയിലെ റിസര്‍ച് ആന്‍ഡ് ട്രെയിനിങ് വെസല്‍ ആയ ടോയോഷിയോ മരുവില്‍ നടത്തിയ ഗവേഷണ ക്രൂയിസിനിടയിലാണ് ആഴക്കടല്‍ മത്സ്യമായ ക്‌ളോറോതാല്‍മസ് ആല്‍ബര്‍ട്രോസിൻ്റെ വായില്‍ നിന്നും വളരെ അധികം പരിണമിച്ച മത്സ്യ പരാദ കോപ്പി പോഡ് കുടുംബമായ കോണ്‍ഡ്രകാന്തിഡെയിലെ അകാന്ത കോണില്‍പ്പെട്ട ഒരു പുതിയ ജീവിയെ ഇദ്ദേഹമടങ്ങുന്ന സംഘം കണ്ടെത്തിയത്. ഈ പുതിയ ജീവിക്ക് അകാന്തോകോൺഡ്രിയ ഒമാരുവെ എന്ന നാമമാണ് നല്‍കിയത്.
advertisement
സമയമെടുത്ത് പഠിക്കേണ്ട വിഷയമാണ് മത്സ്യങ്ങളിലെ പരാദജീവികള്‍. ഇന്ത്യ, ജപ്പാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നായി ഇതുവരെ ഒരു പുതിയ ഫാമിലി, ഏഴു പുതിയ ജനസുകള്‍ തുടങ്ങി 42 പുതിയ ഇനങ്ങള്‍ ഡോ. അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്ര ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.