പുരാതനമായ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയില്‍ കാണാം. കോലത്തിരിമാരുടെ കാലത്ത് ഒരു പ്രധാന വാണിജ്യ തുറമുഖവും കോലത്തുനാടിനെ ഇറക്കുമതിക്കായി ലക്ഷദ്വീപും മറ്റു രാജ്യങ്ങളുമായി കൂട്ടിയിണക്കുന്ന കണ്ണിയും ആയിരുന്നു മാപ്പിള ബേ.
ഇന്ന് ഈ കടല്‍ത്തീരത്ത് ഒരു ആധുനിക മത്സ്യബന്ധന തുറമുഖത്തിൻ്റെ നിര്‍മ്മാണം നടന്നു വരികയാണ്. ഇന്ത്യ-നോര്‍വ്വെ സഹകരണ കരാറിൻ്റെ സഹായ പ്രകാരമാണ് ഈ തുറമുഖ നിര്‍മ്മാണം നടക്കുന്നത്. തുറമുഖം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിനാലും പ്രശസ്തമാണ്. മത്സ്യത്തൊഴിലാളികള്‍ വല നന്നാക്കുന്നതും, പിടിച്ചെടുക്കുന്നതും, തരംതിരിക്കുന്നതും കണ്ട് ഉള്‍ക്കടലില്‍ ചുറ്റിനടക്കാനും സാധ്യമാണ്. കടലില്‍ നിന്ന് പിടിച്ച മത്സ്യങ്ങള്‍ വില്‍ക്കുന്ന ഒരു പ്രാദേശിക മാര്‍ക്കറ്റ് മാപ്പിള ബേയുടെ അടുത്തുള്ളതിനാല്‍ ഇവിടെ നിരവധി ആളുകള്‍ വരാറുണ്ട്.
advertisement