ഒക്ടോബര്‍ അഞ്ചിന് രാവിലെ റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെയാണ് തിരുനാള്‍ തുടങ്ങിയത്. കോട്ടപ്പുറം രൂപതാ മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി തുടങ്ങിയവര്‍ തിരുനാളിൻ്റെ പ്രധാന ദിനങ്ങളില്‍ ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പ്രധാന തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധയുടെ തിരുസ്വരൂപവുമേന്തി ആയിരങ്ങള്‍ പങ്കെടുത്ത നഗരപ്രദക്ഷിണവും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഉരുള്‍ നേര്‍ച്ചയായ ശയനപ്രദക്ഷിണവും നടന്നിരുന്നു. ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച വിശുദ്ധയുടെ തിരുസ്വരൂപം ബസലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് അള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റിയതോടെ തിരുനാളിന് സമാപനമായി. ഒരു ദേശത്തിനപ്പുറം ദൂരെ ദേശത്തീന്ന് വരെ ആളുകളെത്തി ജനസാഗരം തന്നെയായിരുന്നു മയ്യഴിക്കരയില്‍.
advertisement
