TRENDING:

തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ കണ്ണൂരുകാരന്റെ നേർച്ച; മുത്തപ്പന്‍ വെള്ളാട്ടം കഴിപ്പിച്ച് പ്രിയേഷ്

Last Updated:

സുരേഷ് ഗോപി ജയിച്ചാൽ തൻ്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്നായിരുന്നു നേർച്ച.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കണ്ണൂർ സ്വദേശി ഒരു നേർച്ച നേർ‌ന്നു. സുരേഷ് ഗോപി ജയിച്ചാൽ തന്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്നായിരുന്നു നേർച്ച. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു, കണ്ണൂർ പാച്ചേനി സ്വദേശി പ്രിയേഷ് നേർച്ചയും നടത്തി.
advertisement

സുരേഷ് ഗോപി പകർന്നാടിയ കഥാപാത്രങ്ങളോടും അദ്ദേഹത്തിൻ്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളോടുമാണ് പ്രിയേഷിന് ആദ്യം ആരാധന തോന്നിയത്.സുരേഷ് ഗോപി ബി ജെ പിയിൽ എത്തിയതോടെ ആരാധനയേറി. രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ഏറെ വേദന. അങ്ങനെയാണ് ഇത്തവണ വിജയിച്ചാൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്ന് നേർച്ച നേർന്നത്. നേര്‍‌ച്ച നടത്തുന്ന വിവരം പ്രിയേഷ് ഫ്ലക്സ് ആക്കി വീടിനു സമീപത്ത് സ്ഥാപിച്ചിരുന്നു. നന്മയുടെ വിജയം യാഥാര്‍ത്ഥ്യമായതിന് ശ്രീ മുത്തപ്പൻ നേർച്ചവെള്ളാട്ടം എന്ന് എഴുതിയ ഫ്ലക്സിൽ എല്ലാവരെയും പ്രിയേഷ് സ്വാഗതം ചെയ്യുന്നുണ്ട്.

advertisement

ആർ എസ് എസ് പരിയാരം മണ്ഡലം ഭൗതിക് പ്രമുഖും കണ്ണൂർ ഭാരത് പെട്രോളിയം ഡിപ്പോയിലെ ജീവനക്കാരനുമാണ് പ്രിയേഷ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമായി ധാരാളം പേർ മുത്തപ്പനെ ദർശിക്കാൻ കഴിഞ്ഞ ദിവസം പ്രിയേഷിൻ്റെ വീട്ടിൽ എത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ കണ്ണൂരുകാരന്റെ നേർച്ച; മുത്തപ്പന്‍ വെള്ളാട്ടം കഴിപ്പിച്ച് പ്രിയേഷ്
Open in App
Home
Video
Impact Shorts
Web Stories