TRENDING:

തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഓണക്കോടി നൽകി എൻസിസി വിദ്യാർത്ഥികൾ

Last Updated:

ഓണം ആഘോഷത്തിന് മാതൃക കാട്ടി രാമവിലാസം എൻ സി സി യൂണിറ്റിലെ കുട്ടികൾ. ചിൽഡ്രൻസ് ഹോമിലെ കുരുന്നുകൾക്ക് പുതൻ ഓണ കോടി നൽകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാടൊന്നാകെ ഓണം ആഘോഷിക്കുന്ന തിരക്കിലേക്ക് കടന്നിരിക്കുന്നു. ഓണത്തിൻ്റെ സന്തോഷ രാവിൽ ചൊക്ലി രാമിവലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി യൂണിറ്റ് കാഡറ്റുകൾ ഒരുക്കിയ ഓണ സമ്മാനവും വേറിട്ടതാകുന്നു. തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഗേൾസ് ബോയ്സ് & ആഫ്റ്റർ കെയർ ഹോം സന്ദർശിച്ച് കുട്ടികൾക്ക് ഓണക്കോടി സമ്മാനിചാണ് കുട്ടികൾ ഓണം ആഘോഷം തുടങ്ങിയത്.
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി ഓണ കോടി നൽകുന്നു 
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി ഓണ കോടി നൽകുന്നു 
advertisement

ചടങ്ങ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക എൻ സ്മിത അധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് ബോയ്സ് ഹോം സൂപ്രണ്ട് മുഹമ്മദ് അഷ്റഫ്, എൻ സി സി ഓഫീസർ ടി പി രാവിദ്, ഹവിൽദാർ ജയറാമൻ, കെ ഉദയകുമാർ , പ്രദീപൻ നെരോത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

advertisement

ചിൽഡ്രൻ വെൽഫെയർ ഇൻസ്‌പെക്ടർ ഷിജു സ്വാഗതവും ഗേൾസ് ഹോം സൂപ്രണ്ട് ജിബിദാസ് നന്ദിയും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഓണക്കോടി നൽകി എൻസിസി വിദ്യാർത്ഥികൾ
Open in App
Home
Video
Impact Shorts
Web Stories