TRENDING:

കതിരൂർ ഗവ. എച്ച്.എസ്.എസ്.സിൽ രക്തദാന ക്യാമ്പ്; വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു

Last Updated:

രക്തദാനം മഹാദാനം സന്ദേശവുമായി മലബാർ കാൻസർ സെൻ്റർ, കതിരൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ രക്തദാന ക്യാമ്പ് നടത്തി. 45 പേർ രക്ത ദാനം ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലബാർ കാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെ കതിരൂർ ഗവ. ഹയർ സെക്കൻ്ററി എൻ.എസ്.എസ്. യൂണിറ്റ് രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ടി.കെ. ഷാജി അധ്യക്ഷത വഹിച്ചു.
രക്തദാനം നടത്തുന്ന വിദ്യാർത്ഥികൾ
രക്തദാനം നടത്തുന്ന വിദ്യാർത്ഥികൾ
advertisement

ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ 45 പേരിൽ നിന്ന് രക്തം സ്വീകരിച്ചു. അമ്പതോളം തവണ രക്തദാനം നടത്തിയ സ്കൂൾ ലാബ് അസിസ്റ്റൻ്റ് വിപിൻലാലിനെ ചടങ്ങിൽ ആദരിച്ചു. ഡോ. ഹർഷ ഉണ്ണി ബോധവൽക്കരണം നടത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രിൻസിപ്പൽ കെ. മിനി നാരായണ, സീനിയർ അസിസ്റ്റൻ്റ് ഷാജ് ടി.കെ, പ്രോഗ്രാം ഓഫീസർ പി.കെ. ഫൈസൽ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ വി., എൻ.എസ്.എസ്. ലീഡർ മുഹമ്മദ് അസ് അദ്. കെ.പി. സംസാരിച്ചു. ക്യാമ്പിന് ഡോ. അഞ്ജു ആർ. കുറുപ്പ്, ഡോ. ഹർഷ ഉണ്ണി, സബീഷ്, സിജോ അഗസ്റ്റിൻ, രാജീവൻ കതിരൂർ, അരുൺ കെ.വി., നഹ് ല.പി.ബി., നസ്മ പി.എം., ബീന ടീച്ചർ, വളണ്ടിയർ ലീഡർമാരായ ഹരി ലക്ഷ്മി, സയാൻ തുടങ്ങിയവർ നേതൃത്വം നൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കതിരൂർ ഗവ. എച്ച്.എസ്.എസ്.സിൽ രക്തദാന ക്യാമ്പ്; വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു
Open in App
Home
Video
Impact Shorts
Web Stories