TRENDING:

എൻ.എസ്.എസ്. വോളണ്ടിയർമാരുടെ സഹകരണത്തോടെ തലശ്ശേരി ഡിപ്പോയിൽ മാലിന്യമുക്ത ദിനാചരണം

Last Updated:

മാലിന്യ മുക്തം നവകേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. സമ്പൂര്‍ണ ശുചിത്വം മുന്നില്‍ കണ്ട് രണ്ടാം ഘട്ട പ്രവര്‍ത്തനമാണ് നടക്കുന്നത്. കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ എസ് ആര്‍ ടി സി യൂണിറ്റുകളിലും ശുചീകരണ യജ്ഞം നടത്തി. ധര്‍മ്മടം ബ്രണ്ണന്‍ കോളേജിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തതോടെ തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ഡിപ്പോയിലെ എ ടി ഒ മുഹമ്മദ് ബഷീര്‍ ഉദ്ഘടനം ചെയ്തു.
കെ എസ് ആര്‍ ടി സി തലശ്ശേരി ഡിപ്പോയില്‍ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായവർ 
കെ എസ് ആര്‍ ടി സി തലശ്ശേരി ഡിപ്പോയില്‍ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായവർ 
advertisement

ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ കെ പി സുബാഷ്, സ്റ്റേഷന്‍ മാസ്റ്റര്‍മാരായ കെ സുനോജ്, കെ ടി ദിപീഷ്, സീനിയര്‍ സുപ്രണ്ട് രജനി, വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ പ്രദീഷ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഹരീന്ദ്രന്‍, ബിജു കെ പി, സോജേഷ് എന്നിവരും ജീവനക്കാരും പങ്കാളികളായി. സംസ്ഥാന തലത്തിലും ജില്ല തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും നവകേരളം ലക്ഷ്യമിട്ട് ശുചീകരണം തുടങ്ങുകയാണ്. നവംബര്‍ ഒന്ന് വരെ ശുചീകരണയജ്ഞം തുടരും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
എൻ.എസ്.എസ്. വോളണ്ടിയർമാരുടെ സഹകരണത്തോടെ തലശ്ശേരി ഡിപ്പോയിൽ മാലിന്യമുക്ത ദിനാചരണം
Open in App
Home
Video
Impact Shorts
Web Stories