തിരുവിതാംകൂര്‍ രാജാവ് നല്‍കിയ ലക്ഷങ്ങള്‍ വിലയുള്ള തേക്കിന്‍തടികളാണ് പള്ളി നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഗാര്‍ഡന്‍ മോസ്‌ക് എന്നും അറിയപ്പെടുന്ന ഓടത്തില്‍ പള്ളിയില്‍ ചെമ്പുതകിടുപുപയോഗിച്ചാണ് മേല്‍ക്കൂര മേഞ്ഞത്. ഈ തീര്‍ത്ഥാടന കേന്ദ്രത്തിൻ്റെ തൂണുകളിലും ചുവരുകളിലും ഉള്ള മനോഹരമായ മരപ്പണി തീര്‍ത്ഥാടകര്‍ക്ക് ആസ്വദിക്കാം.
മലബാറിലാദ്യമായി ഒരു പള്ളിയുടെ മുകളില്‍ സ്വര്‍ണത്തിൻ്റെ താഴികകുടങ്ങള്‍ സ്ഥാപിച്ചത് ഈ പള്ളിയിലാണ്. ലോഗന്‍സ് റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, എന്‍.സി.സി. റോഡ് എന്നിവിടങ്ങളില്‍ നിന്നായി പള്ളിയിലേക്ക് പ്രവേശന കവാടവുമുണ്ട്. തലശ്ശേരി ടൗണിലെ ഭൂരിഭാഗം ഇസ്ലാം വിശ്വാസികളും ഇവിടെയാണ് ഇന്നും ആരാധനക്കെത്തുന്നത്. കൊളോണിയല്‍ ഇടപെടല്‍ പ്രദേശത്തിൻ്റെ സാമൂഹിക-സാംസ്‌കാരിക ധാര്‍മ്മികതയില്‍ നിഴല്‍ വീഴ്ത്തിയിരുന്ന ഒരു സമയത്ത് കേരളത്തില്‍ നിലനിന്നിരുന്ന മതപരമായ ഐക്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ഓടത്തില്‍ പള്ളി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.
advertisement