159 വര്‍ഷത്തിൻ്റെ ചരിത്ര പാരമ്പര്യമുള്ള തലശ്ശേരി നഗരസഭ ഇനി പൈതൃക മ്യൂസിയം.
പൈതൃക ഹാളിലെ അവസാന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഭരണപരമായും ജനഹിതപരമായും നടപ്പിലാക്കേണ്ട അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അവസാന കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് പരസ്പരം മധുരം നല്‍കി അവസാന കൗണ്‍സില്‍ യോഗം സന്തോഷപരമായി അവസാനിപ്പിച്ചു.
advertisement
നവംബര്‍ 25 ന് പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുന്നതോടെ നൂറ്റാണ്ടിൻ്റെ പഴക്കമുള്ള ഈ ഹാള്‍ പൈതൃക മ്യൂസിയമായി ചരിത്രത്തിൻ്റെ ഭാഗമാകും. നഗരസഭയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പഴയ നഗരസഭാ കെട്ടിടവും ഹാളുമെല്ലാം പൈതൃക മ്യൂസിയമായി സൗന്ദര്യവത്ക്കരിക്കാനാണ് നഗരസഭയുടെ തീരുമാനം.
പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, വടകര എം പി ഷാഫി പറമ്പില്‍ എന്നിങ്ങനെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കുചേരും. ഇനി തലശ്ശേരി നഗരസഭയുടെ ഡിസംബര്‍ മാസത്തിലെ കൗണ്‍സില്‍ യോഗം പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലാവും ചേരുക.