TRENDING:

ഒരു നാട് ഒന്നാകെ ചേര്‍ന്ന ഓണാഘോഷം; വേറിട്ടതായി പുലരിയുടെ ആഘോഷ പരിപാടികൾ

Last Updated:

പുലരിയില്‍ ഒന്നായി നാട്, ഓണത്തിൻ്റെ വരവറിയിച്ചെത്തിയ അത്തം മുതല്‍ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഓണപരിപാടികള്‍ക്ക് തുടക്കമായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരൊന്നാകെ പരിപാടികള്‍ ആഘോഷമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുലരിയിലെ ഇത്തവണത്തെ ഓണാഘോഷത്തില്‍ ഒരു നാട് ഒന്നാകെ ആര്‍ത്തുലസ്സിച്ചു. ഓണത്തിൻ്റെ വരവറിയിച്ചെത്തിയ അത്തം മുതല്‍ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഓണപരിപാടികള്‍ക്ക് തുടക്കമായിരുന്നു. ഒരു നാട് ഒന്നാകെ പുലരിയുടെ ഓരോ ആഘോഷപരിപാടിയിലും പങ്കെടുത്തു. വീടുകളിലെ ഓണപ്പൂക്കളത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഓണപ്പൂക്കളത്തിന് സമ്മാനം നല്‍കിയാണ് പരിപാടികളുടെ തുടക്കം.
advertisement

കുട്ടികളില്‍ നിന്നും തുടങ്ങിയ ഓണകളികളോടെയാണ് പരിപാടികള്‍ക്ക് വാശിയേറിയത്. പിന്നീട് നടന്ന കസ്സേര കളി, കുപ്പിക്ക് വളയിടല്‍, എന്നിങ്ങനെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും ഓരോ മത്സരത്തിലും പങ്കാളികളായതും പുലരിയുടെ വിജയമായി മാറി. ഓണത്തിൻ്റെ തനത് മത്സരമായ ഉറിയടി മത്സരത്തിനും വാശിയേറിയ പോരാട്ടം കാഴ്ച്ചവച്ചു. പുറകോട്ട് പോയല്‍ മാത്രം വിജയം സുനിശ്ചിതമായ കമ്പവലി മത്സരത്തില്‍ ആണ്‍പടയും പെണ്‍പടയും കളികളത്തില്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരാകെ പരസ്പരം ആകാംക്ഷയിലായി.

ഓണാഘോഷ പരിപാടിക്കെത്തിയവര്‍ക്കെല്ലാം തന്നെ ഉച്ചഊണും ചായയും പലഹാരങ്ങളും ആവിശ്യത്തിന് നല്‍കാനും പള്ളൂര്‍ മൂന്നങ്ങാടി പുലരി സംഘാടകര്‍ മറന്നില്ല. മത്സരങ്ങള്‍ക്കെല്ലാം ഒടുവില്‍ നടന്ന സാംസ്‌കാരിക സദസ്സിലും ജനപങ്കാളിത്തം വ്യക്തമായി.

advertisement

ചടങ്ങില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മികച്ച പോലീസ് അംഗങ്ങള്‍ക്ക് പുതുച്ചേരി സര്‍ക്കാര്‍ നല്‍കുന്ന പോലീസ് മെഡലിന് അര്‍ഹനായ സുനില്‍ കുമാറിനെ നാടൊന്നാകെ ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. കുരുന്നുകളുടെത് മുതല്‍ മുതിര്‍ന്നവരുടേതുള്‍പ്പെടെ നാട്ടുകാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് ഡി ജെ പരിപാടികളോടെയാണ് ചടങ്ങ് സമാപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഒരു നാട് ഒന്നാകെ ചേര്‍ന്ന ഓണാഘോഷം; വേറിട്ടതായി പുലരിയുടെ ആഘോഷ പരിപാടികൾ
Open in App
Home
Video
Impact Shorts
Web Stories