സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തിലെ മലയാളം അധ്യാപകനായിരുന്ന ഡോ. കുമാരന്‍ വയലേരിയുടെ ശ്രമഫലമായാണ് നാട്ടില്‍ ഇങ്ങനൊരു ഓപ്പണ്‍ ലൈബ്രറി ആരംഭിച്ചത്. നാട്ടിലെ കുരുന്നുകളില്‍ അറിവിൻ്റെ അഗ്നിപടര്‍ത്തുന്ന ലൈബ്രറിയില്‍ ആവശ്യക്കാര്‍ ആരായാലും ആവശ്യമുള്ള പുസ്തകം എടുക്കാം. രജിസ്റ്ററില്‍ പുസ്തകത്തിൻ്റെയും പുസ്തകം എടുത്തയാളുടെ പേരും ഫോണ്‍ നമ്പറും കുറിക്കുക, പുസ്തകം എടുത്തവര്‍ക്ക് രണ്ടാഴ്ച വരെ കൈവശംവക്കാം. പണമായി ഒന്നും നല്‍കേണ്ടതില്ല എന്നതാണ് ലൈബ്രറിയിലെ പ്രവര്‍ത്തന ശൈലി.
ലൈബ്രറിയുടെ ഈ രീതി നാട്ടുകാര്‍ പൂര്‍ണ്ണമനസ്സോടെ അംഗീകരിച്ചതിൻ്റെ ഫലമാണ് ഇവിടെ നിന്നും ഒരു പുസ്തകം പോലും നഷ്‌പ്പെടാത്തത്. നിലവില്‍ 2500ല്‍ പരം പുസ്തകങ്ങള്‍ ഈ ഓപ്പണ്‍ ലൈബ്രറിയിലുണ്ട്. റിസര്‍ച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിനംപ്രതി ലൈബ്രറി ഉപയോഗപ്പെടുത്തുന്നവരും ചില്ലറയല്ല. വായനശാല എന്നാല്‍ വെറും പുസ്തക വായനയ്ക്ക് മാത്രമായല്ല, മറിച്ച് ഒരു നാടിൻ്റെ തന്നെ സ്പന്ദനം എന്ന് തന്നെ പറയാം. വായനശാലയുടെ കീഴില്‍ പുസ്തക ചലഞ്ച് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.
advertisement
ശ്രീനാരായണ ഗുരു, എസ്.കെ. പൊറ്റക്കാട്, തകഴി, ഉറൂബ്, ലളിതാംബിക അന്തര്‍ജ്ജനം, കമല സുരയ്യ, കാവാലം നാരായണപ്പണിക്കര്‍, പട്ടം താണുപ്പിള്ള, ഇ.എം.എസ്., ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ക്ക് ഓപ്പണ്‍ ലൈബ്രറിയുടെ ചുമരില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്.