ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മലിനീകരണം, ഹരിത പ്രോട്ടോക്കോള്‍ പരിപാലനം, പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ ശീലമാക്കുക എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് 'ഹരിതഭാവിക്കായി എൻ്റെ വര'എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. കെ.കെ. സാജു ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നായി 29 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷനായി. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂള്‍ അധ്യാപകന്‍ ബാബുരാജ് വിധികര്‍ത്താവായി. ഡയറക്ടര്‍ ഓഫ് സ്റ്റുഡൻ്റ് സര്‍വീസസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി. സുജിത് പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 28, 2025 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഹരിതഭാവിക്കായി എൻ്റെ വര: വേറിട്ടതായി കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ചിത്രരചനാ മത്സരം
