ബ്രിട്ടീഷ് ഭരണകാലത്ത് പഴശ്ശിരാജാവിൻ്റെ ഒളിപ്പോര്‍ സങ്കേതമായിരുന്ന പുരളിമലയുടെ ഭാഗമാണ് പാലുകാച്ചിപ്പാറ. നിരവധി പേരാണ് പാലുകാച്ചിപ്പാറയില്‍ എത്തുന്നത്. പുലര്‍ച്ചേ മുതലെത്തുന്ന ആളുകള്‍ കാഴ്ചകള്‍ ആസ്വദിച്ച് മല മുകളില്‍ ഇരിപ്പാകും. മഞ്ഞ് സൂര്യനെ തഴുകുന്നതും, മേഘങ്ങള്‍ ചലിക്കുന്നതും അങ്ങനെ അങ്ങനെ... കൂട്ടത്തില്‍ ചെറു തണുപ്പും ഇളം കാറ്റും കൊണ്ടങ്ങനെ മതിവരുവോളം ഇരിക്കാം.
കണ്ണൂരിലെ മീശപ്പുലിമലയെന്നാണ് പാലുകാച്ചിപ്പാറയെ വിളിക്കുന്നത്. മൂടല്‍ മഞ്ഞില്‍ നിന്നും ഉയര്‍ന്നു വരുന്ന സൂര്യനെ കാണാനാണ് ആളുകള്‍ ഇവിടെ ഏറെയും എത്തുന്നത്. പാറയുടെ മുകളില്‍ നിന്നാല്‍ കണ്ണൂര്‍ വിമാനത്താവളവും അറബിക്കടലും അടക്കമുള്ള വിദൂരദൃശ്യങ്ങളും കാണാം. അപൂര്‍വ ഇനം പക്ഷികളുടെയും പരിചിതമല്ലാത്ത സസ്യങ്ങളുടെയുമൊക്കെ ആവാസകേന്ദ്രം കൂടിയാണ് ഈ പാലുകാച്ചിപ്പാറ. പ്രകൃതി രമണീയവും പ്രാധാന്യവുമുള്ള മലയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈകൊണ്ടാണ് സര്‍ക്കാരിൻ്റെ ഓരോ പ്രവര്‍ത്തനവും.
advertisement