വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്ക് ഒന്നു മിണ്ടാനോ സന്തോഷം പങ്കിടാനോ സാധ്യമാകാതെ പോകുന്നു എന്ന ചിന്തയിലാണ് വായനശാലയുടെ നേതൃത്വത്തിൽ ബോട്ട് യാത്രയും ഒത്തുചേരലും നടത്തിയത്. ബോട്ട് യാത്രയ്ക്ക് ശേഷം പുഴക്കരയിൽ ഏവരും കടല കൊറിച്ചിരുന്നു. കൂട്ടുകുടുംബങ്ങൾ അണുകുടുംബമായി മാറി കൊണ്ടിരിക്കുന്ന കാലമാണിത്. വയസ്സായവർ കുടുംബത്തിന് ബാധ്യത ആകുമെന്നുമുള്ള വ്യാകുലതകളോടെ ജീവിച്ചു പോകുന്ന പലരിലും ഈ ബോട്ട് സവാരി ആശ്വാസമായി.
advertisement
ശാരീരിക ബുദ്ധിമുട്ടുകളും അവശതകളും പാടെ മറന്ന് പ്രദേശത്തെ 12 ഓളം വയോധികരാണ് യാത്രയിൽ പങ്കു ചേർന്നത്. പ്രായമായിട്ടും ഓരോരോ ഭ്രാന്തുകൾ എന്ന് പറയാതെ അച്ഛനമ്മമാരുടെ ഇഷ്ടത്തിന് പൂർണ്ണ പിന്തുണ നൽകാൻ മക്കളും മറന്നില്ല. ബോട്ട് യാത്രയ്ക്ക് ശേഷം നടന്ന സൗഹ്യദ കൂട്ടായ്മ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വി ഷീബ ഉദ്ഘാടാനം ചെയ്തു. ഡോക്ടർ സുരേഷ്, അഡ്വകേറ്റ് പ്രദീപൻ തുടങ്ങിയവർ പങ്കു ചേർന്നു. ജീവിതത്തിലാദ്യമായി ബോട്ട് യാത്ര നടത്തിയ വയോജനങ്ങൾ സായാഹ്നവും ആസ്വദിച്ചാണ് മടങ്ങിയത്.