കേരളത്തില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന കളരിപയറ്റ് അങ്കത്തിന് ഏഴരക്കണ്ടത് അങ്കത്തട്ടൊരുക്കും. തച്ചോളി ഒതേനനും തൻ്റെ ഗുരുവായ കതിരൂര്‍ ഗുരുക്കളും അങ്കം വെട്ടിയത് ഇവിടെ വെച്ചായിരുന്നു. ഇന്ന് കേരളത്തില്‍ ഉള്ള എല്ലാ കളരികകളില്‍ നിന്നും കളരിക്കാര്‍ ഈ അങ്കത്തട്ടില്‍ പയറ്റാന്‍ വരുന്നു. ഫെബ്രുവരി 16 മുതല്‍ 22 വരെയാണ് കളരി മാമാങ്കം.
നാടിൻ്റെ ചരിത്രവും സംസ്‌കാരവും ലോകത്തോട് വിളിച്ചോതുന്ന പൊന്ന്യം ഏഴരകണ്ടത്തെ പൊന്ന്യത്തങ്കം കൂടുതല്‍ ജനകീയമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഓരോ ദിവസവും വ്യത്യസ്ത കളരി സംഘങ്ങളുടെ കളരി പ്രദര്‍ശനങ്ങള്‍ക്ക് പുറമെ കലാപരിപാടികളും ഏഴരകണ്ടം വയലില്‍ അരങ്ങേറും. തലശ്ശേരി നഗരവും ഗ്രാമവുമെല്ലാം ഇനി പൊന്ന്യത്തേക്ക് ഒഴുകിതുടങ്ങുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 16, 2026 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തച്ചോളി ഒതേനൻ്റെ വീരസ്മരണകളിലേക്ക് തലശ്ശേരി; പൊന്ന്യത്തങ്കം ഫെബ്രുവരി 16 മുതൽ
