പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന അതീവ വംശനാശ ഭീഷണി നേരിടുന്ന ഏഴോളം പല്ലി വര്‍ഗങ്ങളെയും 2014ല്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തി, തദ്ദേശീയമായ ഡേ ജെക്കോ ഇനം പല്ലിയേയും നിരീക്ഷിക്കുക എന്നതായിരുന്നു സര്‍വേയുടെ പ്രധാന ലക്ഷ്യം. നാല് ദിവസങ്ങളിലായി ആറളം ഡിവിഷനിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക സര്‍വേ നടത്തിയത്.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ സൂര്യമുടി വനഭാഗത്ത് സര്‍വ്വെ ടീം ഈ ഇനം പല്ലിയെ കണ്ടെത്തി. ആറ് ഇനം ഗാമിഡ് ലിസാഡ്‌സ്, നാലിനം സ്‌കിന്‍ക്‌സ്, അഞ്ചിനം ഗെക്കോസ് പല്ലികളെയും തിരിച്ചറിഞ്ഞു. ആറളം വന്യജീവി സങ്കേതത്തിലെ വളയഞ്ചാലില്‍ പ്രത്യേക പരിശീലനം നല്‍കിയ ശേഷമായിരുന്നു സര്‍വേ ആരംഭിച്ചത്. ഡോ. എസ്.ആര്‍. ഗണേശിൻ്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ക്ക് ഷോപ്പില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നതും ജൈവ വൈവിദ്ധ്യത്തില്‍ കൂടുതല്‍ അറിയപ്പെടാത്തതുമായ വിവിധ തരത്തിലുള്ള പല്ലികളെ തിരിച്ചറിയുന്നതിനുള്ള പരിശീലനം നല്‍കിയിരുന്നു.
advertisement