കേളകം ശലഭ ഗ്രാമം കൂട്ടായ്മയിൽ അംഗമായ ലിജോ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ശലഭത്തെ കുറിച്ച് അവലോകനം ചെയ്തത്. ജില്ലയിൽ ആദ്യമായാണ് നാട്ടുമയൂരിയെ കാണുന്നത്.
വരി മരം ആണ് ഇതിൻ്റെ ലാർവയുടെ ഭക്ഷണ സസ്യം. ഇന്ത്യയിൽ ആദ്യമായി ‘ഓക്കില’ എന്ന പേരിൽ ശലഭ പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചത് വഴി കേളകം പഞ്ചായത്ത് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം ചെമ്പോട്ട് നീലി, ഒറ്റവരയൻ സെർജൻ്റ് തുടങ്ങിയ ശലഭങ്ങളെയും കൂട്ടിച്ചേർത്ത് പഞ്ചായത്തിലെ ശലഭ നിരീക്ഷണ ലിസ്റ്റും പുതുക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 25, 2025 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
നാട്ടുമയൂരി ശലഭം കണ്ണൂരിൽ; ജില്ലയിൽ ആദ്യമായി കാണുന്ന അപൂർവ അതിഥി!
