യംഗ് സ്റ്റേര്‍സ് തലശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ഈയൊരു സന്ദേശത്തെ പ്രായോഗവല്‍കരിച്ച് കൂടെ ഓടി അദ്ദേഹത്തിന് സ്‌നേഹാദരവ് നല്‍കിയത്. സ്റ്റേഡിയം സുഹൃദ് വലയത്തിൻ്റെ ആരവങ്ങളോടെ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് സ്‌നേഹാദരവ് കൈമാറി. ബഹു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉബൈദുള്ള സി, അക്ബര്‍ ലുലു എന്നിവര്‍ ഉപഹാരം കൈമാറി. ജോസിൻ്റെ സമര്‍പ്പണത്തെയും സ്ഥിരോത്സാഹത്തെയും എല്ലാവരും പ്രശംസിച്ചു.
advertisement
സൗത്ത് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് 800 മീറ്റില്‍ ബ്രോണ്‍സ് മെഡല്‍ ജേതാവ് ഷൈജത്ത് പിണറായി, നാഷണല്‍ മാസ്റ്റേര്‍സ് മീറ്റിലെ അഭിമാന താരങ്ങളായ അമീര്‍ ഒ കെ, സുരേഷ് ബാബു പിണറായി, നിര്‍മല എം സി, അള്‍ട്രാ റണ്‍ലെ താരങ്ങളായ മുഹമ്മദ് വി കെ, ഖാലിദ് ചെങ്ങറ, മാരത്തോണ്‍ റണ്ണര്‍ മാരായ നൗഷര്‍, ഫൈസല്‍ അഞ്ചുകണ്ടന്‍ എന്നിവര്‍ ജോസിന് പിന്തുണ നല്‍കി കൂടെ ഓടി. നല്ല ആരോഗ്യപരമായ ജീവിതത്തിന് ആരോഗ്യമായ ഹൃദയം ആവിശ്യമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞാണ് ഈ റിട്ടയേഡ് പോലീസുകാരൻ്റെ ഓട്ടം.