വിമാനതാവളത്തിലേക്കുള്ള യാത്രയില്‍ തലശ്ശേരി, കൂത്തുപറമ്പ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള റൈഡേഴ്‌സ് മട്ടന്നൂരില്‍ എത്തി കണ്ണൂരില്‍ നിന്നുള്ളവരുമായി യാത്രയില്‍ ഒന്നിച്ചു. കാനന്നൂര്‍ സൈക്ലിങ് ക്ലബിൻ്റെ നേതൃത്വത്തില്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി. നിധിന്‍രാജ് ഫ്‌ലാഗ് ഓഫ് ചെയ്തു. 6 വയസ്സുള്ള ആചാര്യ പി. ഉജിത്ത്, 75 വയസ്സുള്ള സി.സി. അബ്ദുല്‍ അസീം എന്നിവര്‍ വരെ റൈഡില്‍ പങ്കെടുത്തു.
കാനന്നൂര്‍ സൈക്ലിങ് ക്ലബ് പ്രസിൻ്റ് ഷാഹിന്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ഒളിംപിക് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റ് ഡോ.പി.കെ. ജഗന്നാഥന്‍, ക്ലബ് ജോയിൻ്റ് സെക്രട്ടറിമാരായ എം. ലക്ഷ്മികാന്തന്‍, ഡോ. ദീപ്തി എന്നിവര്‍ പങ്കെടുത്തു. പൊലീസ് കമ്മിഷണറും ഭാര്യ ഡോ. ലക്ഷ്മി കൃഷ്ണനും റൈഡില്‍ പങ്കെടുത്തത് സൈക്കിള്‍ യാത്രയ്ക്ക് ആവേശമൊരുക്കി. വിമാനത്താവളത്തിലെത്തിയ റാലിയെ എയര്‍പോര്‍ട്ട് എംഡി സി. ദിനേശ് കുമാര്‍, കിയാല്‍ സീനിയര്‍ മാനേജര്‍ ടി. അജയ കുമാര്‍, കിയാല്‍ സിഒഒ വി.കെ. അശ്വനികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പങ്കെടുത്തവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
advertisement
2018 ഡിസംബര്‍ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായി കിയാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. വിമാനത്താവളത്തിൻ്റെ 7-ാം വാര്‍ഷികതോടനുബന്ധിച്ച് എയര്‍പോര്‍ട്ടില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരന്നു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബോധവത്ക്കരണം നടത്തി.
