TRENDING:

പഠനം മുതൽ നിർമ്മാണം വരെ: പത്താം ക്ലാസുകാരെ റോബോട്ടിക്സ് ഭാവിയിലേക്ക് നയിച്ച് പാഠ്യപദ്ധതി

Last Updated:

ജില്ലയിലെ സ്‌കൂളുകളിലേക്ക് 2161 റോബോട്ടിക് കിറ്റുകള്‍ സജ്ജീകരിച്ച് കൈറ്റ്. 'റോബോട്ടുകളുടെ ലോകം' പാഠ്യപദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനത്തിനത്തിനും ആരംഭം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോബോട്ടുകളുടെ കാലത്തിലെ സ്‌കൂള്‍ അധ്യായം. റോബോട്ടിനെ നിര്‍മ്മിക്കുന്നതോ കുട്ടികളും. എങ്ങനെ നിര്‍മ്മിക്കും എന്ന് സംശയമാണെങ്കില്‍ ഈ അധ്യയന വര്‍ഷത്തിലെ പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തില്‍ ഉത്തരമുണ്ട്.
റോബോട്ടിക് പരിശീലനത്തിൽ പങ്കെടുക്കുന്ന കണ്ണൂരിലെ അധ്യാപകർ 
റോബോട്ടിക് പരിശീലനത്തിൽ പങ്കെടുക്കുന്ന കണ്ണൂരിലെ അധ്യാപകർ 
advertisement

പാഠ്യപദ്ധതി പരിഷ്‌കരണത്തിനുശേഷമുള്ള ഈ വര്‍ഷത്തെ പത്താം ക്ലാസ് ഐടിയില്‍ 'റോബോട്ടുകളുടെ ലോകം' അധ്യായമുള്‍പ്പെടുത്തിയിരിക്കുന്നു. ബാറ്ററിയില്ലാതെ എല്‍ഇഡി തെളിയിക്കാനും ഇടവേളകളില്‍ അലാറം കേള്‍ക്കാനും കുപ്പിയില്‍ സ്പര്‍ശിക്കാതെ സാനിറ്റൈസര്‍ കൈയിലാക്കാനും ആളുകളെ കാണുമ്പോള്‍ താനെ തുറക്കുന്ന വാതില്‍ നിര്‍മിക്കാനും പഠിക്കാം.

ഇങ്ങനെ ചെറിയ അറിവുകളിലൂടെ റോബോട്ടിക്‌സിൻ്റെ വിശാല ലോകത്തേക്ക് കാലെടുത്തുവയ്ക്കാനുള്ള പാഠ്യമാണ് ഒരുക്കുന്നത്. റോബോട്ടുകളുടെ പ്രവര്‍ത്തനവും സാങ്കേതികവിദ്യയും പഠിക്കുന്നതിനൊപ്പം പ്രായോഗിക പരിശീലനവും ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിനായി കണ്ണൂര്‍ ജില്ലയില്‍ 108 സ്‌കൂളുകളില്‍ 2161 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ പൂര്‍ത്തിയാക്കി.

advertisement

പത്താം ക്ലാസില്‍ ഐ ടി പുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 758 അധ്യാപകര്‍ക്ക് റോബോട്ടിക്‌സിനായുള്ള പ്രത്യേക പരിശീലനം ആഗസ്റ്റ് ആദ്യവാരം കൈറ്റ് പൂര്‍ത്തിയാക്കും. നിലവില്‍ നല്‍കിയ റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെ ചലിക്കുന്ന റോബോട്ടുകള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ കഴിയുന്ന അഡ്വാന്‍സ് കിറ്റുകള്‍ ഈ വര്‍ഷം തന്നെ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കും. ഇതോടൊപ്പം സ്‌കൂളുകളില്‍ പ്രത്യേക റോബോ ഫെസ്റ്റുകളും സംഘടിപ്പിക്കാന്‍ കൈറ്റ് ഒരുങ്ങുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പഠനം മുതൽ നിർമ്മാണം വരെ: പത്താം ക്ലാസുകാരെ റോബോട്ടിക്സ് ഭാവിയിലേക്ക് നയിച്ച് പാഠ്യപദ്ധതി
Open in App
Home
Video
Impact Shorts
Web Stories