ഇടത് കൈയില്‍ ഓലക്കുടയും വടിയുമായി വലതുകൈ ഇടനെഞ്ചില്‍ വച്ച് തോളില്‍ തുണിസഞ്ചിയും അരയില്‍ അവില്‍പൊതിയുമായി ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കിനില്‍ക്കുന്ന രീതിയിലാണ് ശില്പം നിര്‍മ്മിച്ചത്.
ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയുമായ വേണു കുന്നപ്പിള്ളിയാണ് ശില്പം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്ന ഗരുഡശില്പം നിര്‍മ്മിച്ചിരുന്നു. ആ ശില്പം നിര്‍മ്മിച്ചതും ഉണ്ണി കാനായിയാണ്. അന്ന് തന്നെ കുചേല ശില്പത്തിന് പകരം പുതിയ ശില്പം സമര്‍പ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡിൻ്റെ അനുമതി ലഭിച്ചതോടെ രണ്ട് മാസം കൊണ്ടാണ് കുചേലശില്പം പൂര്‍ത്തിയാക്കിയത്.
advertisement
പയ്യന്നൂരിലെ പണിപ്പുരയിലാണ് ശില്പത്തിൻ്റെ പണി പൂര്‍ത്തീകരിച്ചത്. സുരേഷ് അമ്മാനപ്പാറ, വിനേഷ് കോയിക്കീല്‍, ഇ.പി. ഷൈജിത്ത്, ബാലന്‍ പാച്ചേനി, രതീഷ്, അര്‍ജുന്‍ കാനായി എന്നിവരുടെ സഹായത്തിലാണ് കുചേല ശില്പം സമര്‍പ്പിച്ചത്.
