ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് കുരുന്നുകള്‍ ഒന്നിച്ച് മത്സരിച്ചപ്പോള്‍ കയ്യടിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും കാണികളായെത്തി. തലശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് കായികമേള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ സാജിത് മാസ്റ്റര്‍, പിടിഎ പ്രസിഡൻ്റ് തഫ്‌ലീം മാണിയാട്ട്, പ്രധാന അധ്യാപകന്‍ നിസാര്‍ മാസ്റ്റര്‍, എ കെ സക്കറീയ, ബഷീര്‍ ചെറിയാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് കായികമേള നടത്തിയത്.
വര്‍ണ്ണശഭളമായ ഘോഷയാത്ര നടത്തിയ കുട്ടികളുടെ ആഹ്ലാദം കണ്ടു നിന്നവരുടെയൊന്നാകെ മനം നിറച്ചു. രാസലഹരി കാര്‍ന്നു തിന്നുന്ന സമൂഹത്തില്‍ നിന്നും തങ്ങളുടെ വിദ്യാര്‍ഥികളെ അടര്‍ത്തിയെടുത്ത് കായിക ക്ഷമതയുള്ള കുട്ടികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ ഇനിയും കായിക മേള തുടരും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 07, 2025 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
വിദ്യാര്‍ത്ഥികളിലെ കായിക ക്ഷമത തൊട്ടറിഞ്ഞ് തലശ്ശേരി മുബാറക്ക് സ്‌കൂളിലെ കായികമേള