പത്താം ക്ലാസിലെ പുതുക്കിയ ഐ.ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോബോട്ടിക്‌സ് പാഠഭാഗങ്ങള്‍ പ്രായോഗികമായി പഠിക്കാനും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയാറെടുക്കാനും കുട്ടികള്‍ക്ക് അധിക പിന്തുണയെന്ന നിലയിലാണ് ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പരിശീലനം.
രണ്ട് സെക്ഷനുകളിലായി നടത്തുന്ന പരിശീലനം ജനുവരി 15 വരെ തുടരും. റോബോട്ടിക്‌സിൻ്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം എന്നിവയെ കുറിച്ചുള്ള പഠനമാണ് ആദ്യ സെക്ഷന്‍. പൂര്‍ണമായും പ്രായോഗിക പരിശീലനം മുന്‍നിര്‍ത്തിയാണ് രണ്ടാമത്തെ സെക്ഷന്‍. പിക്‌റ്റോബ്ലോക്‌സ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിങ്ങിലൂടെ എല്‍.ഇ.ഡി. ബ്ലിങ്ക് ചെയ്യിക്കുക, ബസര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നേരിട്ട് ചെയ്ത് പഠിപ്പിക്കും.
advertisement
പരിശീലനത്തിൻ്റെ അവസാന ഘട്ടത്തില്‍ ഐ.ആര്‍. സെന്‍സറുകളും സെര്‍വോ മോട്ടോറും ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്ന റോബോട്ടിക് ഉപകരണം വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിക്കും. പത്താംക്ലാസിലെ വിദ്യാര്‍ഥികളെ ഹൈടെക് ലാബുകള്‍ വഴി നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്.
