തലശ്ശേരിയുടെ ഭാഷാപൈതൃകം, അന്യം നിന്ന് പോകുന്ന പ്രാദേശിക പദങ്ങള്‍, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം എന്നീ വിഷയങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്. തലശ്ശേരിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ആറ് വീതം കുട്ടികളെ ഉള്‍പ്പെടുത്തിയ 30 അംഗ സംഘമാണ് വിഷയം കൈകാര്യം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കും സംഘങ്ങളായും പ്രദേശത്തെ നൂറിലധികം വീടുകള്‍ സന്ദര്‍ശിച്ച് പദ ശേഖരണവും അന്വേഷണവും നടത്തി. ഒരു വര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തനത്തിനാണ് വിദ്യാര്‍ഥികളും ചുമതല വഹിക്കുന്ന അധ്യാപകരും നേതൃത്വം കൊടുത്തത്.
തലശ്ശേരി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി സൗത്ത് ബി പി സി ടി.വി. സഖീഷ് അധ്യക്ഷനായി. പരിപാടിയില്‍ കുട്ടികളുടെ സയന്‍സ് സ്ലാം മാതൃകയിലുള്ള പുസ്തക പരിചയവും നടന്നു. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 19, 2025 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരിയിലെ ഭാഷാസാംസ്‌കാരിക പൈതൃകം: വിദ്യാർത്ഥികളുടെ "ഒപ്പരം"