മലബാര്‍ കാന്‍സര്‍ സെൻ്റര്‍ പീഡിയാട്രിക് ബ്ലോക്കില്‍ നടന്ന പരിപാടി ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡൻ്റ് പി പി റിയാസ് മാഹിയുടെ അധ്യക്ഷതയില്‍ പ്രശസ്ത ചിത്രകാരനും മുന്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ പൊന്ന്യ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സ്വന്തം കാര്യങ്ങളേക്കാള്‍ അപരൻ്റെ കണ്ണീരൊപ്പാന്‍ പ്രവര്‍ത്തിക്കുന്ന സുഗീഷിനെ പോലുള്ള നന്മവറ്റാത്ത ആളുകള്‍ ഇനിയും മുന്നോട്ട് വരണമെന്ന സന്ദേശവുമായാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. രക്തദാന രംഗത്ത് വന്നതിനെകുറിച്ചും, രക്തദാനം നടത്തുന്നതിൻ്റെ എണ്ണവും സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കുന്നതും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമേകാനാണെന്ന് സുഗീഷ് ചടങ്ങില്‍ പറഞ്ഞു. ബി ഡി കെ തലശ്ശേരി താലൂക്ക് ജോ. സെക്രട്ടറിയും കോര്‍ഡിനേറ്ററുമാണ് സുഗീഷ് പുല്ലോടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 04, 2025 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
രക്തദാനത്തില്‍ സെഞ്ച്വറി അടിച്ച് തലശ്ശേരി താലൂക്ക് ജോ. സെക്രട്ടറി സുഗീഷ് പുല്ലോടി
