TRENDING:

വെല്ലുവിളികളെ നൃത്തച്ചുവടുകൾ കൊണ്ട് അതിജീവിച്ച് ബഡ്സ് സ്കൂൾ വിദ്യാർഥികൾ; പിന്നിൽ സുമതി ടീച്ചറുടെ സ്നേഹപാഠങ്ങൾ

Last Updated:

സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ഉയർത്താൻ നൃത്തവുമായി മുന്നിട്ടിറങ്ങിയ സുമതി ടീച്ചർ. കുട്ടികളുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ നൃത്ത അഭ്യാസത്തിലൂടെ സാധിച്ചു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആന്തൂർ സ്നേഹതീരം ബഡ്സ് സ്കൂളിലെ കുട്ടികളുടെ സ്വന്തം സുമതി ടീച്ചർ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ നൃത്തം അഭ്യസിപ്പിച്ച് അവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് സുമതി കടമ്പേരി. സുമതിയുടെ ശിക്ഷണം സ്വീകരിച്ച വിദ്യാർഥികൾ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു കഴിഞ്ഞു.
advertisement

സംഗീതത്തിൻ്റെ അകംബടിയോടെ ബസ്‌സ് സ്കൂൾ വിദ്യാർത്ഥികൾ ചുവടുവച്ചപ്പോൾ കാണികളും ഒപ്പം കൂടി. ചിട്ടയോടുകൂടി നൃത്തം അഭ്യസിപ്പിക്കുന്ന സുമതി ഇതിനോടൊപ്പം തന്നെ ഒന്നിലധികം അവാർഡുകളും സ്വന്തമാക്കി. തൻ്റെ ശിക്ഷണത്തിൽ വെല്ലുവിളികളെ അതിജീവിച്ച് വിദ്യാർത്ഥികൾ അരങ്ങ് തകർക്കുമ്പോൾ പരിശീലക എന്ന നിലയിലും കാഴ്ചക്കാരി എന്ന നിലയിലും ഏറെ സന്തോഷമുണ്ട് സുമതി ടീച്ചർക്ക്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വളരെ ക്ഷമയോടുകൂടിയാണ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ നൃത്തം പഠിപ്പിച്ചത്. ഇത് കുട്ടികളുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തി. ഇനിയും മിടുക്കരായ വിദ്യാർത്ഥികളെ നൃത്തം അഭ്യസിപ്പിച്ച് വിജയത്തിൻ്റെ പടികകൾ ഓരോന്നായി കയറാൻ ഒരുങ്ങുകയാണ് സുമതി ടീച്ചർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
വെല്ലുവിളികളെ നൃത്തച്ചുവടുകൾ കൊണ്ട് അതിജീവിച്ച് ബഡ്സ് സ്കൂൾ വിദ്യാർഥികൾ; പിന്നിൽ സുമതി ടീച്ചറുടെ സ്നേഹപാഠങ്ങൾ
Open in App
Home
Video
Impact Shorts
Web Stories