TRENDING:

ദേശീയപാതയോരത്തെ സൂര്യകാന്തി വസന്തം: പാപ്പിനിശ്ശേരിയിലെ 'സെൽഫി പോയിൻ്റ്'

Last Updated:

സെല്‍ഫി പോയിൻ്റായി മാറി ദേശീയപാതയോരത്തെ സൂര്യകാന്തി തോട്ടം. ചുറ്റിലും പച്ചപ്പ് ഒരുക്കുക വിനോദം. ഹരിത കച്ചവട സ്ഥാപനത്തിനുള്ള അംഗീകാരവും നേടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഹനങ്ങള്‍ കുതിച്ചോടുന്ന ദേശീയപാതയോരത്ത് സൂര്യകാന്തിപ്പൂക്കളാല്‍ സുന്ദരമായൊരിടം ഒരുക്കി യുവാവ്. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം തൻ്റെ വാഹന പുക പരിശോധന കേന്ദ്രത്തിന് മുന്നില്‍ കര്‍ഷകനും പവര്‍ ലിഫ്റ്റിങ് ചാമ്പ്യനുമായ ഷാജിയാണ് സൂര്യകാന്തി തോട്ടം തയ്യാറാക്കിയത്.
News18
News18
advertisement

വര്‍ഷങ്ങളായി തൻ്റെ സ്ഥാപനത്തിന് മുന്നിലുള്ള സ്ഥലത്ത് പച്ചക്കറിത്തോട്ടം ഒരുക്കാറുള്ള ഷാജി, ഒരു മാറ്റമെന്നോണം സൂര്യകാന്തി നട്ടു. 3 മാസം മുന്‍പ് വിത്ത് പാകി വളര്‍ത്തിയ തോട്ടം ഇന്ന് ഉദിച്ചു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളാല്‍ ഭംഗിയായിരിക്കുന്നു. ഈ വഴി പോകുന്നവര്‍ക്കെല്ലാം ഇതൊരു സെല്‍ഫി പോയിൻ്റ് കൂടിയാണ്. സ്ഥാപനത്തിന് മുന്‍പില്‍ എല്ലാ സമയവും പച്ചപ്പ് ഒരുക്കുക എന്ന വിനോദത്തില്‍ നിന്നാണ് ഷാജിയുടെ പച്ചക്കറി തോട്ടവും സൂര്യകാന്തി തോട്ടവും ഉണ്ടായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ വര്‍ഷം വിളവെടുത്ത പച്ചക്കറികളെല്ലാം സമീപത്തെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി നല്‍കിയിരുന്നു. പ്രകൃതിയെയും പച്ചപ്പിനെയും ഇഷ്ടപ്പെട്ട ഷാജിയെ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹരിത കച്ചവട സ്ഥാപനത്തിനുള്ള അംഗീകാരം നല്‍കി ആദരിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ദേശീയപാതയോരത്തെ സൂര്യകാന്തി വസന്തം: പാപ്പിനിശ്ശേരിയിലെ 'സെൽഫി പോയിൻ്റ്'
Open in App
Home
Video
Impact Shorts
Web Stories