TRENDING:

മുളങ്കാടുകള്‍ക്ക് വീണ്ടും പുനരാവിഷ്‌കാരം, മാതൃകയായി മുള പ്രചാരകന്‍ ഇ സുനില്‍ കുമാര്‍

Last Updated:

ചൊക്ലി ഗവ: കോളേജില്‍ നൂറുകണക്കിന് മുളം തൈകള്‍ മുളങ്കാടിനായി നട്ടുപിടിപ്പിച്ച് മുള പ്രചാരകന്‍ ഇ സുനില്‍ കുമാര്‍. വംശനാശ ഭീഷണി നേരിടുന്ന മുള തൈ ഉള്‍പ്പെടെ നട്ടു. ഇതിനകം 6000 തില്‍ പരം മുള തൈകള്‍ വച്ചു പിടിപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
100 മീറ്ററോളം നീളവും 20 മീറ്ററോളം ഉയരവും ഉള്ള ചെങ്കുത്തായ മലയില്‍, മുളങ്കാടുകള്‍ പുനരാവിഷ്‌കരിച്ച് മുള പ്രചാരകന്‍ ഇ സുനില്‍ കുമാര്‍. ചൊക്ലി 90 -ാം കുന്നില്‍ നൂറുകണക്കിന് മുളം തൈകള്‍ മുളങ്കാടിനായി നട്ടുപിടിപ്പിക്കുകയാണ്. സുനില്‍ കുമാര്‍ നടത്തുന്ന 75-ാമത് സൗജന്യ മുളങ്കാട് നിര്‍മ്മാണത്തിൻ്റെ ഉദ്ഘാടനം ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ: കോളേജില്‍ നടന്നു. ചടങ്ങ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ രമ്യ ഉദ്ഘാടനം ചെയ്തു.
advertisement

ക്രെയിനുകളുടെ സഹായത്തോടെ അതിസാഹസികമായി കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുളങ്കാട് നിര്‍മ്മാണത്തിനായി മുള തൈകള്‍ വച്ചു പിടിപ്പിക്കുന്നത്. ഓട, സിട്രസ്, വൈറ്റ് ലീഫ്, ജിഞ്ചര്‍ ബാംബു, ലാത്തി മുള, ഇല്ലിമുള, വള്ളിമുള, തുടങ്ങിയ ഇനത്തില്‍ പെട്ട മുളതൈകളാണ് വെച്ചുപിടിപ്പിച്ചത്.

ഒരു നിയോഗം പോലെ തുടങ്ങി വച്ച മുള വത്ക്കരണം ഇന്ന് വ്യാപിച്ചിരിക്കുന്നു. മെഡിക്കല്‍ കോളേജ്, പോലീസ് സ്റ്റേഷന്‍, പാര്‍ക്ക്, കോളേജുകള്‍, കുന്നിന്‍ ചെരുവ്, തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ 6000തില്‍ പരം മുള തൈകള്‍ ഇതിനകം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. സുനിലിൻ്റെ വീട്ടില്‍ 52ല്‍ പരം വിവിധ തരം മുള ചെടികള്‍ ഉണ്ട്. ഇതില്‍ വംശ നാശം നേരിടുന്ന മുളകള്‍ വരെയുണ്ട്. പ്രകൃതിയെ സംരക്ഷിക്കാനും ശുദ്ധവായു ശ്വസിക്കാനും മുളകള്‍ സംരക്ഷിക്കപ്പെടണമെന്ന ചിന്തയിലാണ് സുനിലിൻ്റെ ഓരോ പ്രവര്‍ത്തിയും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മുളങ്കാടുകള്‍ക്ക് വീണ്ടും പുനരാവിഷ്‌കാരം, മാതൃകയായി മുള പ്രചാരകന്‍ ഇ സുനില്‍ കുമാര്‍
Open in App
Home
Video
Impact Shorts
Web Stories