ചരിത്രമുറങ്ങുന്ന മണ്ണില്‍ 1802-ലാണ് തലശ്ശേരി കോടതി ആരംഭിച്ചത്. കൂര്‍ഗ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തലശ്ശേരി കോടതിയുടെ അധികാര പരിധിയിലായിരുന്നു. 14 കോടതികളാണ് നിലവില്‍ തലശ്ശേരിയിലുള്ളത്. കിഫ്ബിയില്‍ നിന്ന് 56 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജില്ലാ കോടതി നിര്‍മ്മിച്ചിരിക്കുന്നത്.
പുതിയ കെട്ടിടം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലെ പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി, മുന്‍സിഫ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഒഴികെയുള്ള മറ്റെല്ലാ കോടതികളും പുതിയ സമുച്ചയത്തിലേക്ക് മാറും.
advertisement
തലശ്ശേരി കോടതി
ഏറെ നാളത്തെ അധ്വാനത്തിൻ്റെ ബാക്കി പത്രമാണ് പുതിയ കോടതി സമുച്ചയം. 136 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍, വനിത അഭിഭാഷകര്‍ എന്നിവര്‍ക്കുള്ള വിശ്രമ മുറി, പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്, ഡി ഡി പി ആന്‍ഡ് എ പി പി ഓഫീസുകള്‍, അഭിഭാഷക ഗുമസ്തന്മാര്‍ക്കുള്ള മുറി, ഓരോ നിലയിലും സാക്ഷികള്‍ക്കായുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാൻ്റീന്‍ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തില്‍ ക്രമീകരിക്കും. കോടതികളില്‍ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാര്‍ക്കായി മുലയൂട്ടല്‍ കേന്ദ്രവും ഒരുക്കുന്നുണ്ട്.
രണ്ട് ലക്ഷം ലിറ്ററിൻ്റെ മഴവെള്ള സംഭരണിയാണ് ഇവിടെ ഒരുക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് മുഴുവന്‍ ആവശ്യമായ വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത്. ഹൈക്കോടതി സമുച്ചയത്തോട് കിടപിടിക്കാവുന്നതാണ് ഈ തലശ്ശേരി ജില്ല കോടതി