ചലച്ചിത്രമേളയിലെത്തിയ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എം ടി എന്ന മഹാ വിസ്മയത്തിൻ്റെ ജീവിത കഥകാണാനെത്തി. എം.ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഒരുക്കിയത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് ക്യൂറേറ്റര്‍. മഞ്ഞ്, താഴ്‌വാരം, ദയ, വാരിക്കുഴി, പെരുന്തച്ചന്‍, പരിണയം, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എം ടി യുടെ ചിത്രങ്ങള്‍, എം ടി യുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ എന്നിവ എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.
advertisement
ലിബര്‍ട്ടി തിയറ്റര്‍ പരിസരത്ത് പവലിയനില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യാതിഥിയായി. ചലച്ചിത്ര അക്കാഡമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, ലിബര്‍ട്ടി ബഷീര്‍, ചലച്ചിത്ര താരം സുശീല്‍ കൃഷ്ണൻ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.