ഈ സമയമാണ് സ്‌കൂള്‍ കുട്ടികളടക്കമുള്ള ആളുകള്‍ യുവാവിന് ചുറ്റുമായി നിന്ന് നോക്കുന്നത് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ യുവാവിനെ നോക്കിയപ്പോള്‍ ഇയാളുടെ വായില്‍ നിന്നും നുരയും പതയും ഒഴുകുന്നത് കണ്ടു. യുവാവിന് അപസ്മാരം വന്നതാണെന്ന് മനസ്സിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉടനെ 108 ആമ്പുലന്‍സിനെ വിളിച്ചു വരുത്തി.
ബസ് സ്റ്റാൻ്റിലെ കച്ചവടക്കാരുടെയും നഗരസഭാ ശുചീകരണ തൊഴിലാളിയുടെയും ആബുലന്‍സ് ജീവനക്കാരുടെയും സഹായത്തോടെ ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ യുവാവിൻ്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ അതേ ആമ്പുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപാനിയാണെന്ന് കരുതി ആരും തിരിഞ്ഞ് നോക്കാത്തപ്പോള്‍ സമയോജിതമായി അനില്‍ കുമാര്‍ പ്രാഥമിക വൈദ്യസഹായം എത്തിച്ചതാണ് യുവാവിന് രക്ഷയായത്.
advertisement