TRENDING:

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ-5, 2026 ജനുവരി 4-ന്

Last Updated:

തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ-5 2026 ജനുവരി 4 ന്. സ്പീക്കർ എ.എൻ. ഷംസീറാണ് സംഘാടക സമിതി രക്ഷധികാരി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ-5 2026 ജനുവരി 4 ന് നടക്കും. കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സംഘടക സമിതി രൂപീകരണ യോഗം സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ഡിഎംസി മാനേജർ ജിഷ്ണു ഹരിദാസൻ സ്വാഗതം പറഞ്ഞു.
News18
News18
advertisement

ഡിടിപിസി സെക്രട്ടറി സൂരജ് പി.കെ. അധ്യക്ഷത പറഞ്ഞു. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കെ. പരിപാടി വിശദീകരണം ചെയ്തു. തലശ്ശേരി സബ് കളക്ടർ ശ്രീ. കാർത്തിക് പാണിഗ്രഹി, നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. 101 അംഗ സംഘാടക സമിതിയും വിവിധ ഉപസമിതികളും രൂപവത്കരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ-5 സംഘാടക സമിതി രക്ഷധികാരിയായി സ്പീക്കർ എ.എൻ. ഷംസീറിനെയും, ചെയർമാനായി തലശ്ശേരി സബ് കളക്ടർ കാർത്തിക്ക് പാണിഗ്രഹിയെയും, ജനറൽ കൺവീനറായി ഡിടിപിസി സെക്രട്ടറി സൂരജ് പി.കെയും ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചു. തുടർന്ന് സ്പീക്കർ ഹെറിറ്റേജ് റൺ സീസൺ-5 ൻ്റെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനവും, ടീ ഷർട്ട്‌ പ്രകാശനവും നിർവഹിച്ചു. ഇത്തവണ ഹെറിറ്റേജ് റൺ 21 കിലോമീറ്റർ ആയിട്ടാണ് സംഘടിപ്പിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ-5, 2026 ജനുവരി 4-ന്
Open in App
Home
Video
Impact Shorts
Web Stories