തലശ്ശേരി ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ചലച്ചിത്രമേളയുടെ ഒന്നാം പതിപ്പ് ആണെന്നും വരും വര്‍ഷങ്ങളിലും രാഷ്ട്രീയ വ്യത്യാസങ്ങളിലാതെ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുത്ത് നടത്തണമെന്നും കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള സിനിമപ്രേമികള്‍ ഒഴുകിയെത്തുന്ന വേദിയായി ചലച്ചിത്രമേളയെ മാറ്റണമെന്നും സ്പീക്കര്‍ പറഞ്ഞു.
മേളയില്‍ അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഒരേ സമയം മൂന്ന് തീയേറ്ററുകളിലായി 1200 പേര്‍ക്ക് സിനിമകള്‍ കാണാനുള്ള അവസരം ഒരുക്കും. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 157 രൂപയും ആണ്.
advertisement
മുഖ്യ രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ഷാഫി പറമ്പില്‍ എം പി, കെ പി മോഹനന്‍ എം എല്‍ എ എന്നിവരെയും, സംഘാടകസമിതി ചെയര്‍പേഴ്‌സണായി സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിനെയും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേകുമാറിനെ ഫെസ്റ്റിവല്‍ ഡയറക്ടറായും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയിനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗം ജിത്തു കോളയാട്, അര്‍ജുന്‍ എസ് കെ എന്നിവര്‍ കണ്‍വീനര്‍മാരാണ്. പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണായി ബീനിഷ് കോടിയേരി, റിസ്പഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമുനറാണി ടീച്ചര്‍, മീഡിയ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ വി പ്രദീപന്‍, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ സിദ്ധാര്‍ത്ഥന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ദീപേഷ്, വോളണ്ടിയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം വി ജയരാജന്‍, എക്സിബിഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണായി ഷെല്‍വൻ എന്നിവരെ തെരഞ്ഞെടുത്തു.
തലശ്ശേരി കോസ്മോ പോളിറ്റന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, പി ബി കിരണ്‍, തലശ്ശേരി വൈസ് ചെയര്‍മാന്‍ എം വി ജയരാജന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍, സുശീല്‍ കുമാര്‍ തിരുവങ്ങാട്, ലിബര്‍ട്ടി ബഷീര്‍, പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുത്തു.