നഗരസഭാ ഓഫീസ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് കവലവരെയുള്ള റോഡും നടപ്പാതയുമാണ് നവീകരിച്ചത്. നഗരസഭ 1.75 കോടി രൂപ ഉപയോഗിച്ച് നഗരസഭാ ഓഫീസിനു മുന്‍വശം മുതല്‍ ജനറല്‍ ആശുപത്രി വരെ റോഡിന് ഇരുവശവും അഴുക്കുചാല്‍ ആഴം കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബിട്ടു. രണ്ടാംഘട്ടത്തില്‍ തുറമുഖ വകുപ്പിൻ്റെ 2.5 കോടി രൂപ ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 90 ലക്ഷം രൂപയ്ക്ക് നടപ്പാതയുള്‍പ്പെടെ സൗന്ദര്യവത്കരിച്ചു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണ പ്രവൃത്തി തുടങ്ങി.
advertisement
എംജി റോഡിൻ്റെ വശങ്ങളില്‍ ചെടിച്ചെട്ടികള്‍ കോണ്‍ ക്രീറ്റ് ചെയ്ത് പൂച്ചെടികള്‍ പിടിപ്പിച്ചു. നടപ്പാതയില്‍ കൊരുപ്പ്കട്ട സ്ഥാപിച്ചു. ബിഇഎംപി സ്‌കൂളിന് മുന്നില്‍ നടപ്പാതയില്‍ കരിങ്കല്ല് കൊണ്ടുള്ള ഇരിപ്പിടമൊരുക്കി. തണല്‍മരങ്ങള്‍ക്ക് ചുറ്റും ഭിത്തികെട്ടി ഇരിപ്പിടമാക്കി. അലങ്കാരവിളക്കുകള്‍ സ്ഥാപിച്ചു. വരുന്നവരോടും പോകുന്നവരോടും തലശ്ശേരിയുടെ കഥ പറയാന്‍ ചുമര്‍ ചിത്രങ്ങളും പണി പുരയില്‍ തയ്യാറാകുന്നു. സര്‍ക്കസ്, കേക്ക്, ക്രികറ്റ് വിശേഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, എഡ്വേര്‍ഡ് ബ്രണ്ണന്‍, കീലേരി കുഞ്ഞിക്കണ്ണന്‍, മമ്പള്ളി ബാപ്പു തുടങ്ങിയ മഹാരഥന്മാരുടെ ചിത്രങ്ങളാണ് വരയുന്നത്.
ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി, തലശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം വി ജയരാജന്‍, സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, സ്ഥിരം സമിതി അംഗങ്ങളായ ഷബാന ഷാനവാസ്, ടി.കെ. സാഹിറ, തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
