തലശ്ശേരി ജവഹര്‍ഘട്ട് മുതല്‍ ഇന്ദിരാ പാര്‍ക്ക് വരെയുള്ള ഭാഗമാണ് ശുചീകരിച്ച് കടല്‍ തീരം വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയത്. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
കടല്‍ തീരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വൃത്തിയാക്കി കടല്‍തീരം ശുചീകരിക്കുക എന്നതാണ് ക്രോസ് തലശ്ശേരി ലക്ഷ്യം വയ്ക്കുന്നത്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു വിദ്യാലയങ്ങളിലെ എന്‍എസ്എസ് യൂണിറ്റിനെ സംഘടിപ്പിച്ചു കൊണ്ട് ശുചീകരണം നടത്താനാണ് ക്രോസ് തലശ്ശേരിയുടെ ആശയം.
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ടെന്നും കടല്‍പാലത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇത്തരത്തില്‍ വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇരു വിദ്യാലയങ്ങളിലെയും NSS ഓഫീസര്‍മാര്‍ പറഞ്ഞു.
advertisement
വാര്‍ഡ് കൗണ്‍സിലര്‍ സിഒടി ഷബീര്‍ അധ്യക്ഷനായി. പ്രകാശന്‍ മഹിജാസ്, കതിരൂര്‍ എന്‍എസ്എസ് കോഡിനേറ്റര്‍മാരായ ഫൈസല്‍ മാസ്റ്റര്‍, വിദ്യടീച്ചര്‍, ക്രോസ് കണ്‍വീനര്‍ സജിത്ത് നാലാം മൈല്‍, കോഡിനേറ്റര്‍ പ്രകാശന്‍ മഹിജാസ് എന്നിവര്‍ നേതൃത്വം നല്‍കി.